Friday, November 22, 2024
HomeKeralaഓടുന്ന ട്രെയിനില്‍നിന്നും കായലിലേക്കു തെന്നിവീണ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു.

ഓടുന്ന ട്രെയിനില്‍നിന്നും കായലിലേക്കു തെന്നിവീണ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു.

ഓടുന്ന ട്രെയിനില്‍നിന്നും കായലിലേക്കു തെന്നിവീണ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു.

ജോണ്‍സണ്‍ ചെറിയാന്‍.
കൊല്ലം :  ഓടുന്ന ട്രെയിനില്‍നിന്നും കായലിലേക്കു തെന്നിവീണ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു. പറവൂര്‍ മാമൂട്ടില്‍ പാലത്തില്‍നിന്നു കായലിലേക്കു വീണ തിരുവനന്തപുരം സ്വദേശിയായ വിദ്യാര്‍ത്ഥിനിയെ മീന്‍പിടുത്ത തൊഴിലാളികളാണ് സാഹസികമായി രക്ഷിച്ചത്.
കൊല്ലം- കന്യാകുമാരി മെമുവില്‍ യാത്ര ചെയ്തിരുന്ന കൊല്ലത്തെ എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ഥിനിയാണ് ബുധനാഴ്ച രാവിലെ 9.45 മണിയോടെ ട്രെയിനില്‍ നിന്നു പിടിവിട്ട് പറവൂര്‍ കായലിലേക്കു വീണത്. പനിബാധിതയായതിനാല്‍ കോളജില്‍നിന്നു തിരുവനന്തപുരത്തെ വീട്ടിലേക്കു മടങ്ങുകയായിരുന്നു. ഇതിനിടെ കൈകകഴുകാന്‍ വേണ്ടി വാഷ്ബെയ്സിന് അടുത്തേക്കു നടക്കുന്നതിനിടെ മാമൂട്ടില്‍ പാലത്തില്‍ കയറിയ ട്രെയിന്‍ ഒന്ന് ഉലഞ്ഞു. അപ്പോള്‍ പിടിവിട്ടു പോയ വിദ്യാര്‍ഥിനി നേരെ കായലിലേക്കു തെന്നി വീഴുകയായിരുന്നു.
പാലത്തിന്റെ മറുകരയില്‍ നിന്ന ഒരാള്‍ വിദ്യാര്‍ത്ഥിനി വീഴുന്നത് കാണുകയും ഒച്ച വെച്ച്‌ ആളെകൂട്ടുകയുമായിരുന്നു. കായലില്‍ ഈ സമയം മീന്‍പിടുത്തത്തില്‍ ഏര്‍പെട്ടിരുന്ന തൊഴിലാളികള്‍ പാലത്തിനടുത്തേക്കു വള്ളത്തില്‍ കുതിച്ചെത്തി. വിദ്യാര്‍ത്ഥിനിയെ രക്ഷിച്ച്‌ നെടുങ്ങോലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. വിദ്യാര്‍ത്ഥിനിക്കു സാരമായ പരുക്കുകള്‍ ഒന്നുമില്ല. വിവരമറിഞ്ഞ തിരുവനന്തപുരത്തു നിന്നു കുട്ടിയുടെ ബന്ധുക്കള്‍ ഉടന്‍ ആശുപത്രിയില്‍ എത്തും.
RELATED ARTICLES

Most Popular

Recent Comments