Friday, August 15, 2025
HomeKeralaമഞ്ചേശ്വരത്ത് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ അദ്ധ്യാപികമാര്‍ മര്‍ദ്ദിച്ചുകൊലപ്പെടുത്തി.

മഞ്ചേശ്വരത്ത് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ അദ്ധ്യാപികമാര്‍ മര്‍ദ്ദിച്ചുകൊലപ്പെടുത്തി.

മഞ്ചേശ്വരത്ത് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ അദ്ധ്യാപികമാര്‍ മര്‍ദ്ദിച്ചുകൊലപ്പെടുത്തി.

ജോണ്‍സണ്‍ ചെറിയാന്‍.
മഞ്ചേശ്വരം ഉപ്പള മണിമുണ്ടയില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ അദ്ധ്യാപികമാര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതായി ആരോപണം. മണിമുണ്ടയിലെ സ്വകാര്യ സ്കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്നു ആയിഷ മെഹ്നാസ് ആണ് മരണപ്പെട്ടത്.
സ്കൂളില്‍ കഴിഞ്ഞ ദിവസം നടന്ന പരീക്ഷയില്‍ ഉത്തരക്കടലാസില്‍ ചോദ്യം എഴുതിവെച്ചെന്നാരോപിച്ച്‌ രണ്ട് അദ്ധ്യാപികമാര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. അബോധാവസ്ഥയിലായ വിദ്യാര്‍ത്ഥിയെ അദ്ധ്യാപികമാര്‍ വീണ്ടും മര്‍ദ്ദിച്ചിരുന്നെന്നും സഹപാഠികള്‍ പറയുന്നു. നിലഗുരുതരമായതിനെ തുടര്‍ന്ന് കുട്ടിയെ മംഗളൂരുവിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചയോടെ കുട്ടി മരണപ്പെടുകയായിരുന്നു.
RELATED ARTICLES

Most Popular

Recent Comments