Thursday, May 29, 2025
HomeKeralaകാറും ലോറിയും കൂട്ടിയിടിച്ച്‌ മധുരയില്‍ നാല് മലയാളികള്‍ മരിച്ചു.

കാറും ലോറിയും കൂട്ടിയിടിച്ച്‌ മധുരയില്‍ നാല് മലയാളികള്‍ മരിച്ചു.

കാറും ലോറിയും കൂട്ടിയിടിച്ച്‌ മധുരയില്‍ നാല് മലയാളികള്‍ മരിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
മധുര: തമിഴ്നാട്ടിലെ മധുരയ്ക്ക് സമീപം തിരുമംഗലത്ത് കാറും ലോറിയും കൂട്ടിയിടിച്ച്‌ നാല് മലയാളികള്‍ മരിച്ചു. കൊല്ലം ആശ്രാമം പള്ളിമുക്ക് സ്വദേശികളാണ് അപകടത്തില്‍പെട്ടത്. ഫാത്തിമ, ആയിഷ എന്നിവരുടെ നില ഗുരുതരമാണ്. ഇവരെ വൈകാതെ മധുര മെഡിക്കല്‍ കോളജിലേക്ക് മാറ്റും. ഒരു കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തില്‍പെട്ടത്.
മരിച്ചവരില്‍ മൂന്നു പേര്‍ സ്ത്രീകളാണ്. സജീദ് സലീം, നൂര്‍ജഹാന്‍, ഖദീജ ഫിറോസ്, സജീന ഫിറോസ് എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാറില്‍ ലോറി വന്നിടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ തിരുമംഗലം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്.
RELATED ARTICLES

Most Popular

Recent Comments