ജോണ്‍സണ്‍ ചെറിയാന്‍.
രാജ്യത്തെ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് പുതിയ ഒരു ഓഫറുമായി റിലയന്‍സ് ജിയോ. 25ജിബി 4ജി ഡാറ്റ സൗജന്യമായി ലഭിക്കുന്ന തകര്‍പ്പന്‍ ഓഫറുമായാണ് ഇപ്പോള്‍ ജിയോ എത്തിയിരിക്കുന്നത്. പ്രമുഖ മൊബൈല്‍ ബ്രാന്‍ഡുകളില്‍ ഒന്നായ ഇന്‍ടെക്സ് ടെക്നോളജീസുമായി സഹകരിച്ചാണ് ജിയോ ഈ ഓഫര്‍ നല്‍കുന്നത്.
പുതിയ ഇന്‍ടെക്സ് ഫോണ്‍ എടുക്കുന്നവര്‍ക്കു മാത്രമായിരിക്കും ഈ ഓഫര്‍ ലഭിക്കുക. അതായത് ഇന്‍ടെക്സ് 4ജി ഫോണില്‍ ജിയോ സിം ഉപയോഗിക്കുകയും അതില്‍ 309 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്യുകയും ചെയ്താല്‍ ഓരോ റീച്ചാര്‍ജ്ജിലും 5ജിബി ഡാറ്റ അധികം ലഭിക്കും. ഇത്തരത്തില്‍ ചെയ്യുന്ന ആദ്യത്തെ അഞ്ചു റീച്ചാര്‍ജില്‍ മാത്രമേ ഈ ഓഫര്‍ ലഭിക്കുകയുളളൂ.