Sunday, December 1, 2024
HomeAmericaഒബാമയുടെ ഡ്രീം ആക്ട് ഭരണഘടനാ വിരുദ്ധം; 7000 ഇന്ത്യാക്കാരുടെ ഭാവി അനിശ്ചിതത്വത്തില്‍.

ഒബാമയുടെ ഡ്രീം ആക്ട് ഭരണഘടനാ വിരുദ്ധം; 7000 ഇന്ത്യാക്കാരുടെ ഭാവി അനിശ്ചിതത്വത്തില്‍.

ഒബാമയുടെ ഡ്രീം ആക്ട് ഭരണഘടനാ വിരുദ്ധം; 7000 ഇന്ത്യാക്കാരുടെ ഭാവി അനിശ്ചിതത്വത്തില്‍.

പി.പി. ചെറിയാന്‍.
വാഷിങ്ടണ്‍: നിയമ വിരുദ്ധമായി അമേരിക്കയിലേക്കു കുടിയേറിയ മാതാപിതാക്കളോടൊപ്പം എത്തിച്ചേര്‍ന്ന കുട്ടികള്‍ക്ക് ഇവിടെ നിയമനാനു സൃതം തുടരുന്നതിന് അനുമതി നല്‍കുന്ന ഒബാമയുടെ ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ് അറൈവല്‍സ് (ഡ്രീം ആക്ട്) ഭരണ ഘടന വിരുദ്ധമാണെന്ന് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി.
ഡിഎസിഎ(ഉഅഇഅ) പദ്ധതിയുടെ അടിസ്ഥാനത്തില്‍ 800,000 പേര്‍ക്ക് ഇവിടെ ജോലി ചെയ്യുന്നതിനുള്ള അനുമതി ഒബാമ ഗവണ്‍മെന്റ് നല്‍കിയിരുന്നത് സാവകാശം പിന്‍വലിക്കുന്നതിനാണ് ട്രംപ് ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുന്നതെന്നും ജെഫ് വ്യക്തമാക്കി.
ട്രംപിന്റെ തീരുമാനം നിയമപരമായി അംഗീകരിക്കുന്നതിന് യുഎസ് കോണ്‍ഗ്ര സിന് ആറ് മാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ഡ്രീം ആക്ട് പിന്‍വലിച്ചാല്‍ ഇന്ത്യന്‍ വംശജരായി 7000 ത്തോളം യുവതി യുവാക്കളുടെ ഭാവിയാണ് അവതാളത്തിലാക്കുക. 2012 ല്‍ ഒബാമ ഭരണ കൂടമാണ് ഡ്രീം ആക്ടിന് രൂപം നല്‍കിയത്.
ട്രംപിന്റെ തീരുമാനത്തെ നാണം കെട്ട പ്രവര്‍ത്തിയായിട്ടാണ് ഡെമോക്രാറ്റിക് പാര്‍ട്ടി ലീഡര്‍ നാന്‍സി പെലോസി വിശേഷിപ്പിച്ചത്. മറ്റുള്ളവര്‍ക്ക് അവസരം നല്‍കുന്ന ഒരു രാജ്യമാണെങ്കിലും ഇവിടെ നിയമ വ്യവസ്ഥകള്‍ നിലവിലുണ്ടെന്ന് എന്നാണ് ട്രംപ് അഭിപ്രായപ്പെട്ടത്.2
RELATED ARTICLES

Most Popular

Recent Comments