Sunday, December 1, 2024
HomeGulf4ജി ആകാനൊരുങ്ങി ബി.എസ്.എന്‍.എല്‍.

4ജി ആകാനൊരുങ്ങി ബി.എസ്.എന്‍.എല്‍.

4ജി ആകാനൊരുങ്ങി ബി.എസ്.എന്‍.എല്‍.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: ബി.എസ്.എന്‍.എല്‍ 4 ജി വോള്‍ടി സേവനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ‘ബിഎസ്‌എന്‍എല്‍ വൈകാതെ 4 ജി സേവനങ്ങള്‍ ആരംഭിക്കും. 2017-18 സാമ്ബത്തിക വര്‍ഷം തന്നെ 4ജി നെറ്റ്വര്‍ക്ക് വഴി വോയ്സ് കോള്‍ സൗകര്യം ലഭ്യമാകുന്ന വോള്‍ടി സേവനത്തിനും തുടക്കമിടും’. അനുപം ശ്രീവാസ്തവ പറഞ്ഞു. അള്‍ട്രാ ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
മറ്റാരും നല്‍കുന്നതിനേക്കാള്‍ മികച്ച താരിഫുകള്‍ ബി.എസ്.എന്‍.എല്‍ ലഭ്യമാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ആകര്‍ഷകമായ താരിഫ് പ്ലാന്‍ ഓഫറുകളിലൂടെ മറ്റു ടെലികോം കമ്ബനികളുമായി മികച്ച രീതിയില്‍ തന്നെ മത്സരിക്കാന്‍ ബി.എസ്.എന്‍.എലിന് കഴിയുന്നുണ്ട്. എന്നാല്‍ 4ജി സേവനങ്ങള്‍ ലഭ്യമല്ല എന്നതാണ് ബി.എസ്.എന്‍.എലിനെ പിന്നിലാക്കുന്നത്.
വലിയ പ്രതിസന്ധിയാണ് സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് നിലവില്‍ ബി.എസ്.എന്‍.എല്‍ നേരിടുന്നത്. 4ജി സേവനങ്ങള്‍ക്കായി 7 മെഗാഹെര്‍ട്സിന്റെ എയര്‍വേവ് ലഭ്യമാക്കണമെന്ന് ബി.എസ്.എന്‍.എല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഭാവിയില്‍ 5ജി സേവനങ്ങള്‍ കൂടി ലക്ഷ്യമിട്ടാണ് ഈ ആവശ്യം. ബ്രോഡ് ബാന്‍ഡ് സേവനങ്ങള്‍ ശക്തമാക്കുന്നതിനായി 100 കോടി രൂപയാണ് കമ്ബനി നിക്ഷേപിച്ചിരിക്കുന്നത്.
RELATED ARTICLES

Most Popular

Recent Comments