ജോണ്‍സണ്‍ ചെറിയാന്‍.
കൊളംബോ: പരമ്പര നേടിയ ഇന്ത്യ നാലാം ഏകദിനത്തിലും ശ്രീലങ്കയ്ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കുന്നു. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 17 ഓവറുകള്‍ പിന്നിടുന്പോള്‍ 132/1 എന്ന ശക്തമായ നിലയിലാണ്. ക്യാപ്റ്റന്‍ വിരാട് കോഹ്ലി (77), രോഹിത് ശര്‍മ (47) എന്നിവരാണ് ക്രീസില്‍. നാല് റണ്‍സ് നേടിയ ശിഖര്‍ ധവാന്‍റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
ആറ് റണ്‍സ് മാത്രം സ്കോര്‍ ബോര്‍ഡില്‍ ഉള്ളപ്പോള്‍ ധവാനെ നഷ്ടമായെങ്കിലും കോഹ്ലി മിന്നുന്ന ഫോമിലായിരുന്നു. 12 ബൗണ്ടറികളും ഒരു സിക്സും കോഹ്ലി നേടിക്കഴിഞ്ഞു. നാല് ഫോറും രണ്ടു സിക്സും ഉള്‍പ്പടെയാണ് രോഹിതിന്‍റെ ഇന്നിംഗ്സ്.
പരന്പര നേടിയതിനാല്‍ മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. കേദാര്‍ ജാദവ്, യുസ്വേന്ദ്ര ചഹല്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്ക് ഇന്ത്യ വിശ്രമം അനുവദിച്ചു. മനീഷ് പാണ്ഡെ, കുല്‍ദീപ് യാദവ്, ശര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ പതിനൊന്നംഗ ടീമില്‍ ഇടം നേടി.