ജോണ്‍സണ്‍ ചെറിയാന്‍.
ജമ്മു കാശ്മീരില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സബ്ബ് ഇന്‍സ്പെക്ടര്‍ അബ്ദുള്‍ റാഷിദിന്റെ മകളുടെ കരച്ചില്‍ കണ്ട് നിന്നവരില്‍ ചെറുതായൊന്നുമല്ല വേദനയുണ്ടാക്കിയത്. മകളേ നീ കരയരുത്. സ്കൂള്‍ വിട്ട് വീട്ടിലേക്കെത്തിയ നിന്നെ കാത്തിരുന്നത് നിന്റെ ധീരനായ അച്ഛന്റെ ചേതനയറ്റ ശരീരമെങ്കിലും നീ വാടിത്തളരരുത്. ധീരനായ ആ അച്ഛന്റെ ധീരയായ മകളാകണം നീ. ജമ്മു കാശ്മീരില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സബ്ബ് ഇന്‍സ്പെക്ടറുടെ മകളുടെ കരയുന്ന ചിത്രം പങ്കുവച്ചുകൊണ്ട് നിരവധി പേരാണ് സോഷ്യല്‍മീഡിയയില്‍ തങ്ങളുടെ വേദന പങ്കിടുന്നത്.
തീവ്രവാദി ആക്രണത്തില്‍ കൊല്ലപ്പെട്ട അബ്ദുള്‍ റാഷിദിന് അന്ത്യോമപചാരമര്‍പ്പിക്കുന്ന ചടങ്ങിലാണ് ആ അഞ്ചു വയസ്സുകാരിയുടെ കണ്ണുനീര്‍ അവിടെയുളളവരില്‍ അഗാധമായ വേദന സൃഷ്ടിച്ചത്. അഞ്ച് വയസുകാരി കരയുന്ന ചിത്രം ജമ്മു കശ്മീര്‍ പോലീസ് ട്വീറ്റ് ചെയ്യുകയായിരുന്നു. ചിത്രം സമൂഹമാധ്യമങ്ങളില്‍ ഏവരെയും കണ്ണീരിലാഴ്ത്തിക്കൊണ്ട് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്.
‘നിന്റെ കണ്ണുനീര്‍ ഞങ്ങളുടെയെല്ലാം ഹൃദയത്തെ പിടിച്ചു കുലുക്കിയിരിക്കുന്നു. എന്തുകൊണ്ട് ഇത് സംഭവിച്ചുവെന്ന് മനസ്സിലാക്കാനുള്ള പ്രായം നിനക്കായിട്ടില്ല മകളെ’ എന്നു തുടങ്ങുന്നതാണ് ജമ്മു പോലീസ് കുറിച്ച പോസ്റ്റിന്റെ തുടക്കം.
ജമ്മു കാശ്മീരിലെ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ അബ്ദുള്‍ റാഷിദിന്റെ അഞ്ചു വയസ്സുള്ള മകള്‍ സോറയുടെ കണ്ണീര്‍ ആണ് കൂടി നിന്നവരുടെയും കണ്ണു നനയിച്ചത്. ഒരു നാടിനെ മുഴുവനെ വേദനിപ്പിച്ചതും ആ മകളുടെ നെഞ്ചു പൊട്ടിയുള്ള കരച്ചില്‍ തന്നെയായിരുന്നു.
‘ഞങ്ങളെല്ലാവരെയും പോലെ ജമ്മുകശ്മീര്‍ പോലീസിനെ പ്രതിനിധീകരിക്കുന്ന നിന്റെ അച്ഛന്‍ ധൈര്യത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമാണ്. സമൂഹത്തിനും രാജ്യത്തിനുമെതിരെ അക്രമം അഴിച്ചുവിടുന്നവര്‍ മനുഷ്യകുലത്തിന്റെ തന്നെ ശത്രുവാണ് അക്രമം അഴിച്ചുവിട്ടവര്‍’ എന്നും കശ്മീര്‍ പോലീസ് ഡിഐജി കുറിച്ച ട്വീറ്ററില്‍ പറയുന്നു.