Saturday, April 26, 2025
HomeCinemaഎന്റെ വീട്ടില്‍ ചീങ്കണ്ണിയും പാമ്പും ഒന്നും വന്നിട്ടില്ല, സംഭവം ഇങ്ങനെയാണ്- ബാബു ആന്റണി.

എന്റെ വീട്ടില്‍ ചീങ്കണ്ണിയും പാമ്പും ഒന്നും വന്നിട്ടില്ല, സംഭവം ഇങ്ങനെയാണ്- ബാബു ആന്റണി.

എന്റെ വീട്ടില്‍ ചീങ്കണ്ണിയും പാമ്പും ഒന്നും വന്നിട്ടില്ല, സംഭവം ഇങ്ങനെയാണ്- ബാബു ആന്റണി.

ജോണ്‍സണ്‍ ചെറിയാന്‍.
ഹാര്‍വി ചുഴലിക്കാറ്റിനെ തുടര്‍ന്ന് അമേരിക്കയിലെ ഹൂസ്റ്റണില്‍ ദുരിതത്തിലായവരില്‍ മലയാളികളുമുണ്ട്. നടന്‍ ബാബു ആന്റണിയുടെ നഗരത്തിലുള്ള വസതിയില്‍ ചീങ്കണ്ണിയും പാമ്പും ഒഴുകിയെത്തിയ വാര്‍ത്ത കഴിഞ്ഞ ദിവസം വലിയ ചര്‍ച്ചയായിരുന്നു.
ബാബു ആന്റണിയുടെ സഹോദരനും നടനുമായ തമ്ബി ആന്റണിയുടെ ഫെയ്സ്ബുക്ക് പോസ്റ്റാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ബാബു ആന്റണിയും കുടുംബവും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിയെന്നും ഒരു മൈല്‍ ചുറ്റളവിലുള്ള വീടുകളില്‍പാമ്പും ചീങ്കണ്ണിയും ഒഴുകിയെത്തിയതായി അറിഞ്ഞുവെന്നുമായിരുന്നു തമ്ബിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. എന്നാല്‍ ഇത് ബാബു ആന്റണിയുടെ വീട്ടിലെ സംഭവമായി തെറ്റിദ്ധരിക്കപ്പെട്ടു. തുടര്‍ന്നാണ് നടന്‍ തന്നെ വിശദീകരണവുമായി രംഗത്ത് വന്നത്.
രക്ഷാപ്രവര്‍ത്തകര്‍ക്കും അമേരിക്കയിലെ മാധ്യമങ്ങള്‍ക്കും നന്ദി പറഞ്ഞ ബാബു ആന്റണി ചീങ്കണ്ണി ഒഴുകിയെത്തിയത് തന്റെ വീട്ടില്‍ അല്ലെന്ന് പറയുന്നു. ‘എന്റെ വീടിന്റെ വാര്‍ത്ത കണ്ട് പലരും വിളിച്ചു. എന്റെ വീട്ടിലല്ല ആ സംഭവം. ഒന്നരമൈല്‍ മാറിയുള്ള വീട്ടിലാണ്. പക്ഷെ ഇപ്പോള്‍ അതൊന്നുമല്ല പ്രധാനപ്പെട്ട കാര്യം. ഞാനും എന്റെ കുടുംബവും സുഹൃത്തുക്കളുമെല്ലാം സുരക്ഷിതരാണ്. ദൈവം അനുഗ്രഹിക്കട്ടെ- ബാബു ആന്റണി ഫെയ്സ്ബുക്കില്‍ കുറിച്ചു.
RELATED ARTICLES

Most Popular

Recent Comments