Saturday, May 24, 2025
HomeCinemaമമ്മൂട്ടി വീണ്ടും സേതുരാമയ്യരാകുന്നു.

മമ്മൂട്ടി വീണ്ടും സേതുരാമയ്യരാകുന്നു.

മമ്മൂട്ടി വീണ്ടും സേതുരാമയ്യരാകുന്നു.

ജോണ്‍സണ്‍ ചെറിയാന്‍.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ സിനിമയായിരുന്നു സി ബി ഐ ഡയറിക്കുറിപ്പ്. സി ബി ഐ ഉദ്യോഗസ്ഥനായ സേതുരാമയ്യരുടെ കേസ് അന്വേഷണം പ്രമേയമാക്കിയാണ് സിനിമ ഒരുക്കിയിരുന്നുത്. മലയാളികള്‍ ഇരു കൈയ്യും നീട്ടിയാണ് സിനിമ സ്വീകരിച്ചിരുന്നതും. പ്രേക്ഷകര്‍ക്കിടയില്‍ സിനിമയ്ക്കുണ്ടായ സ്വീകാര്യത തന്നെയാണ് ഇതിന്‍റെ തുടര്‍ച്ചയായി സിനിമകള്‍ വരാനും കാരണമായത്.
എല്ലാ ഭാഗങ്ങളും ബോക്സ് ഓഫീസില്‍ ഹിറ്റ് ആകുകയും ചെയ്തിരുന്നു. ഇതിന്‍റെ അഞ്ചാം ഭാഗം ഉണ്ടാവുമെന്ന് സംവിധായകന്‍ കെ മധു പറഞ്ഞിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. അടുത്ത ചിത്രം അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം തുടങ്ങുമെന്നാണ് അറിയുന്നത്. എസ് എന്‍ സ്വാമിയാണ് തിരക്കഥ എഴുതുക. ചിത്രത്തില്‍ സിബിഎെ ഉദ്യോഗസ്ഥനായി പ്രേക്ഷക മനസ്സ് കീഴടക്കാന്‍ മമ്മൂട്ടി ഒരിക്കല്‍ കൂടി എത്തും.
RELATED ARTICLES

Most Popular

Recent Comments