പി.പി. ചെറിയാന്‍.
ഒഹായൊ: ആഗസ്റ്റ് 23 ബുധനാഴ്ച രാത്രി നടത്തിയ പവര്‍ ബോള്‍ ജാക്ക് പോട്ട് ലോട്ടറി നറുക്കെടുപ്പില്‍ 700 മില്യണ്‍ ഡോളര്‍ 06, 07, 16, 23, 26 നമ്പറിന് ലഭിച്ചതായി ലോട്ടറി അധികൃതര്‍ അറിയിച്ചു.
അമേരിക്കയില്‍ ഏറ്റവും വലിയ ജാക്ക് പോട്ട് നറുക്കെടുപ്പ് 2016 ജനുവരിയിലായിരുന്നു. 1.6 മില്യണ്‍ ഡോളര്‍ സമ്മാന തുക മൂന്ന് പേരാണ് ഭാഗിച്ചെടുത്തത്.
ഇന്ന് നടന്ന നറുക്കെടുപ്പ് അമേരിക്കയിലെ രണ്ടാമത്തെ ഏറ്റവും വലിയ പവര്‍ ബോള്‍ ജാക്ക് പോട്ട് ലോട്ടറിയാണ്.
കഴിഞ്ഞ രണ്ടര മാസമായി പല തവണ നറുക്കെടുപ്പ് നടന്നുവെങ്കിലും മാച്ചിങ്ങ് നമ്പര്‍ കണ്ടെത്താനായിരുന്നില്ല.
ഇന്നത്തെ നറുക്കെടുപ്പ് കഴിഞ്ഞതോടെ ഭാഗ്യവാനെ കണ്ടെത്താനാകുമെന്നാണ് ലോട്ടറി അധികൃതരുടെ പ്രതീക്ഷ.