Monday, May 12, 2025
HomeLifestyleപിറകെനടന്ന് നിരന്തരം ശല്യം ചെയ്തയാള്‍ പതിനഞ്ചുകാരിയുടെ കൈപ്പത്തി വെട്ടിമാറ്റി.

പിറകെനടന്ന് നിരന്തരം ശല്യം ചെയ്തയാള്‍ പതിനഞ്ചുകാരിയുടെ കൈപ്പത്തി വെട്ടിമാറ്റി.

പിറകെനടന്ന് നിരന്തരം ശല്യം ചെയ്തയാള്‍ പതിനഞ്ചുകാരിയുടെ കൈപ്പത്തി വെട്ടിമാറ്റി.

ജോണ്‍സണ്‍ ചെറിയാന്‍.
ലക്നൗ: പിറകെനടന്ന് നിരന്തരം ശല്യം ചെയ്തയാള്‍ പതിനഞ്ചുകാരിയുടെ കൈപ്പത്തി വെട്ടിമാറ്റി. ഉത്തര്‍പ്രദേശിലെ ഷാജഹന്‍പുരില്‍ ലഖിംപുര്‍ ഖേരി മാര്‍ക്കറ്റില്‍ പൊതുജനമധ്യത്തില്‍ വച്ചായിരുന്നു ഞെട്ടിക്കുന്ന സംഭവം. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി ഇയാളുടെ ശല്യപ്പെടുത്തലിനെ ശക്തമായി എതിര്‍ത്തിരുന്നു. ഇതില്‍ അരിശംപൂണ്ടാണ് വാള്‍ കൊണ്ട് കുട്ടിയുടെ കൈപ്പത്തി വെട്ടിമാറ്റിയത്.
ഇയാള്‍ ജോലി ചെയ്യുന്ന വെല്‍ഡിങ് കടയില്‍നിന്നാണു വെട്ടാനുള്ള വാളെടുത്തത്. പെണ്‍കുട്ടിയെ ഉടനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരാവസ്ഥയില്‍ ആയതിനാല്‍ ലക്നൗവിലെ ആശുപത്രിയിലേക്കു മാറ്റി. പ്രതിയെ പൊലീസ് പിടികൂടി. ഇയാളും പെണ്‍കുട്ടിയും ഒരേ പ്രദേശത്താണു താമസിക്കുന്നതെന്നു പൊലീസ് അറിയിച്ചു.
RELATED ARTICLES

Most Popular

Recent Comments