ജോണ്‍സണ്‍ ചെറിയാന്‍.
എ.ടി.എം കേന്ദ്രീകരിച്ചുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്നത് തടയാന്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തമാക്കി എസ്.ബി.ഐ. മാഗ്നറ്റിക് സ്ട്രിപ്പ് ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഡെബിറ്റ് കാര്‍ഡുകള്‍ മാറ്റി ഇ.വി.എം ചിപ്പുകള്‍ ഘടിപ്പിച്ച ഡെബിറ്റ് കാര്‍ഡിലേക്കാണ് എസ്.ബി.ഐ മാറുന്നത്.
ഇതിന്റെ ഭാഗമായി പഴയ മാഗ്നറ്റിക് സ്ട്രിപ്പ് ഘടിപ്പിച്ച എ.ടി.എം കാര്‍ഡുകള്‍ എസ്.ബി.ഐ ബ്ലോക്ക് ചെയ്യാന്‍ ആരംഭിച്ചു. കാര്‍ഡ് ബ്ലോക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇ-മെയില്‍ വഴിയും എസ്.എം.എസ് വഴിയും എസ്.ബി.ഐ ഉപഭോക്താക്കളെ അറിയിക്കുന്നുണ്ട്.
എ.ടി.എം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുന്നത് ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍ എത്രയും പെട്ടെന്ന് ഇ.വി.എം ചിപ്പ് ഘടിപ്പിച്ച കാര്‍ഡുകള്‍ മാറ്റി വാങ്ങണമെന്ന് എസ്.ബി.ഐ അറിയിച്ചു. പുതുതലമുറ ബാങ്കുകളും റിസര്‍വ്വ് ബാങ്ക് നിര്‍ദേശ പ്രകാരം ഇ.വി.എം ചിപ്പിലേക്ക് മാറുകയാണ്. എസ്.ബി.ഐ കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുന്നത് വലിയൊരു ശതമാനം ജനങ്ങളെയും ബാധിക്കും.
2016ല്‍ എസ്.ബി.ഐയുടെ 32 ലക്ഷം എ.ടി.എം കാര്‍ഡുകള്‍ സൈബര്‍ ആക്രമണത്തിന് ഇരയായിരുന്നു. ഇതിനു പിന്നാലെ 6 ലക്ഷം ഡെബിറ്റ് കാര്‍ഡുകള്‍ എസ്.ബി.ഐ ബ്ലോക്കു ചെയ്യുകയും ചെയ്തിരുന്നു.