ജോണ്‍സണ്‍ ചെറിയാന്‍.
ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ ഗോദാവരിയിലുള്ള സ്വകാര്യ എണ്ണ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ ഹൈഡ്രജന്‍ ടാങ്കറുകള്‍ പൊട്ടിത്തെറിച്ചു. സംഭവ സമയം ഫാക്ടറിയില്‍ ജീവനക്കാര്‍ ഇല്ലാതിരുന്നതുമൂലം വന്‍ ദുരന്തം ഒഴിവായിയെന്നും അപകടത്തില്‍ ആളപായമില്ലെന്നും അധികൃതര്‍ അറിയിച്ചു. ഗോദാവരിയിലെ സമല്‍കോടിലായിരുന്നു അപകടം. സംഭവത്തില്‍ മൂന്ന് ഹൈഡ്രജന്‍ ടാങ്കറുകളാണ് തകര്‍ന്നത്. സ്ഫോടനത്തില്‍ ഫാക്ടറിയിലെ യന്ത്രങ്ങള്‍ക്കു തകരാര്‍ സംഭവിച്ചിട്ടുണ്ട്. അഗ്നിശമനസേന സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയെന്നും പോലീസ് അറിയിച്ചു.