മലപ്പുറം: ഇന്ന്‍ തൊഴിലാളികളും നാനാതുറകളിലുള്ള ജനങ്ങളും ദൈനംദിന ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഷ്ടപ്പെടുകയാണ്. നരേന്ദ്രമോഡി രാജ്യത്ത് നല്‍കുന്ന ബി.ജെ.പി ഗവണ്‍മെന്റിന്റെ ഭീമന്‍ വ്യവസാസയ വാണിജ്യ കുത്തകകള്‍ക്ക് തടിച്ചു കൊഴുക്കാന്‍ യഥേഷ്ടം കൈയ്യയച്ച് സഹായങ്ങള്‍ ചെയ്‌തു കൊടുത്തു വരികയാണ്. കര്‍ഷക തൊഴിലാളി സമൂഹങ്ങളുടെ ജീവിതം വഴിമുട്ടി ആത്മഹത്യയില്‍ അഭയം പ്രാപിച്ചു കൊണ്ടിരിക്കുകയാണ് –
കാര്‍ഷിക മേഖലയില്‍ നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങള്‍ കൃഷി, കൃഷി ഭൂമിയില്‍ നിന്ന്‍ കര്‍ഷകനെ ഒഴിവാക്കി കുത്തകകള്‍ക്ക് ഏല്‍പ്പിച്ചു കൊടുക്കുന്നു. വിദേശ നിക്ഷേപം ആകര്‍ഷിക്കാനെന്ന പേരില്‍ നടപ്പിലാക്കുന്ന പുതിയ നിയമ ഭേദഗതികള്‍, മുതലാളിമാര്‍ക്ക് തൊഴിലാളികളെ ചൂഷണം ചെയ്യാനുള്ള പരിധിയില്ലാത്ത അവസരം തുറന്നു കൊടുക്കുന്നു. ഇത് തൊഴിലാളികളെ അടിമ സമാനമായ ജീവിത സാഹചര്യത്തിലേക്ക് എത്തിക്കുകയും രാജ്യത്തെ വിപുലമായ തൊഴില്‍ മേഖലയെ കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി കുരുതി നല്‍കുകയും ചെയ്യുകയാണ്.
അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്ന കോടിക്കണക്കിനു തൊഴിലാളികള്‍ പട്ടിണിയിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ഇന്ത്യയിലെ തൊഴിലാളികള്‍ക്ക് അവകാശങ്ങള്‍ സംരക്ഷിക്കാന്‍ അണി നിരക്കുന്നതിനും പുതിയ കാലത്തെ ചൂഷണങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാനും നിലവിലെ തൊഴിലാളി സംഘടനകള്‍ മടി കാണിക്കുന്നു.
തൊഴിലാളികള്‍ക്കു ലഭിക്കേണ്ട എല്ലാ ക്ഷേമ പദ്ധതികളും കൈയ്യൊഴിഞ്ഞു സബ്‌സിഡികള്‍ പിന്‍വലിച്ചും ഭരണാധികാരികള്‍ സ്വകാര്യ കോര്‍പ്പറേറ്റ് യജമാനന്മാര്‍ക്ക് അനുകൂലമായി നടത്തുന്ന തൊഴിലാളി വിരുദ്ധ നയങ്ങള്‍ അവസാനിപ്പിക്കാനും രംഗത്തിറങ്ങിയെ മതിയാവൂ.
ഈ സാഹചര്യത്തിലാണ് പുതിയ തൊഴിലാളി മുന്നേറ്റത്തിന്റെ ആവശ്യകത തൊഴിലിടങ്ങളില്‍ ഉയര്‍ന്നു വരാന്‍ തുടങ്ങിയത്. തൊഴിലാളികളുടെ പ്രതീക്ഷക്കൊത്ത് നിലപാടും ആര്‍ജ്ജവവുമായാണ് എഫ്.ഐ.ടി.യു. നിലവില്‍ വരുന്നത്. കേരളത്തിലെ ആയിര കണക്കിന് തൊഴിലാളികള്‍ക്ക് മിനിമം വേതനമോ അര്‍ഹമായ അവകാശങ്ങളോ ലഭിക്കുന്നില്ല.
പരമ്പരാഗത ട്രെയ്‌ഡ് യൂണിയന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ക്ക് വിശ്വാസം നഷ്ടപ്പെടുകയും കടുത്ത പീഢനങ്ങള്‍ക്ക് വിധേയമാക്കപ്പെടുമ്പോഴും ചെറുത്തു നില്‍ക്കുവാനും സംഘടിക്കുവാനും വിമുഖത കാണിക്കുകയും ചെയ്യുമ്പോള്‍ ആശയ തലത്തിലും രാഷ്ട്രീയ മണ്ഡലത്തിലും സമര ഭൂമികയിലും പരാജയം സമ്മതിച്ച പരമ്പരാഗത ട്രെയ്‌ഡ് യൂണിയനുകള്‍ക്കു പകരം തൊഴിലാളി താല്‍പര്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന ഒരു പുതിയ പ്രസ്ഥാനം ആവശ്യമായ സന്ദര്‍ഭത്തിലാണ് എഫ്.ഐ.ടി.യു. നിലവില്‍ വന്നത്.
എഫ്.ഐ.ടി.യുവിന്റെ പ്രഥമ ജില്ലാ സമ്മേളനം ആഗസ്റ്റ് 20ന് മലപ്പുറം വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്‌മാരക ടൗണ്‍ഹാളില്‍ നടക്കു൦. പ്രസ്‌തുത സമ്മേളനം എഫ്.ഐ.ടി.യു. സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഉദ്‌ഘാടനം ചെയ്യും.
സമ്മേളനത്തിന്റെ ഭാഗമായി യൂണിയനു കീഴിലുള്ള 23 ഉപയൂണിയനുകളുടെ സമ്മേളനങ്ങളും ഇതോടൊന്നിച്ച് നടക്കും. പരിപാടിയെ അഭിസംബോദനം ചെയ്‌ത് കൊണ്ട് ജോസഫ് ജോണ്‍, പ്രൊഫ. പി. ഇസ്‌മാഈല്‍, പരമാനന്ദന്‍ മങ്കട, എം.ഐ.റഷീദ്, കൃഷ്‌ണന്‍ കുനിയില്‍, മുഹമ്മദ് പൊന്നാനി, ഉസ്‌മാന്‍ മുല്ലക്കര, ഷനവാസ് കോട്ടയം, എന്നിവര്‍ സംസാരിക്കും.