Thursday, April 16, 2026
HomeIndiaഇനി എട്ട് ഇന്ത്യന്‍ ഭാഷകളില്‍ ഗൂഗിളില്‍ വോയിസ് സെര്‍ച്ച്‌ ചെയ്യാം.

ഇനി എട്ട് ഇന്ത്യന്‍ ഭാഷകളില്‍ ഗൂഗിളില്‍ വോയിസ് സെര്‍ച്ച്‌ ചെയ്യാം.

ഇനി എട്ട് ഇന്ത്യന്‍ ഭാഷകളില്‍ ഗൂഗിളില്‍ വോയിസ് സെര്‍ച്ച്‌ ചെയ്യാം.

ജോണ്‍സണ്‍ ചെറിയാന്‍.
എട്ട് ഇന്ത്യന്‍ ഭാഷകളിലായി വോയ്സ് സെര്‍ച്ച്‌ ചെയ്യാനുളള സൗകര്യമൊരുക്കിയിരിക്കുകയാണ് ഗൂഗിള്‍. ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, തമിഴ്, തെലുങ്ക്, ഉര്‍ദു എന്നീ ഭാഷകളിലാണ് ആപ്പിലൂടെ വോയ്സ് സെര്‍ച്ച്‌ ചെയ്യാന്‍ കഴിയുക.
ആന്‍ഡ്രോയ്ഡ് ഫോണിലെ ജിബോര്‍ഡ് ആപ്ലിക്കേഷനിലും ഗൂഗിള്‍ ആപ്പിലും ഇന്ത്യന്‍ ഭാഷകള്‍ സപ്പോര്‍ട്ട് ചെയ്യും. പുതിയ ഭാഷയില്‍ വോയ്സ് സെര്‍ച്ച്‌ ചെയ്യുന്നതിന് മുമ്ബ് സെറ്റിങ്സില്‍ ഓപ്ഷനില്‍ നിസ് വോയ്സ് സെറ്റിങ്സിലെ ഭാഷ തെരഞ്ഞെടുക്കണം.
ജിബോര്‍ഡ് ഉപയോഗിക്കുന്നവര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം സെറ്റിങ്സില്‍ നിന്നും നമുക്കാവശ്യമായ ഭാഷ തെരഞ്ഞെടുക്കണം. അതിനുശേഷം വോയ്സ് സെര്‍ച്ചായി ഭാഷ ഉപയോഗിക്കാവുന്നതാണ്.
RELATED ARTICLES

Most Popular

Recent Comments