Wednesday, May 14, 2025
HomeKeralaകോയമ്പത്തൂരില്‍ നിന്നും കൊച്ചിയിലേക്ക് വന്ന കാറിനു തീ പിടിച്ചു ഒരാള്‍ മരിച്ചു.

കോയമ്പത്തൂരില്‍ നിന്നും കൊച്ചിയിലേക്ക് വന്ന കാറിനു തീ പിടിച്ചു ഒരാള്‍ മരിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.

കൊച്ചി: കോയമ്പത്തൂരു നിന്നും  കൊച്ചിയിലേക്ക് വരുകയായിരുന്ന കുടുംബത്തിന്‍റെ കാര്‍ കത്തി ഒരാള്‍ മരിച്ചു. ദിലീപ് കുമാര്‍ എന്നയാളാണ് മരിച്ചത്.

 തീപടരുന്നത് കണ്ട് ദിലീപ്കുമാര്‍ കാര്‍ നിര്‍ത്തി ഭാര്യയേയും രണ്ട് കുട്ടികളേയും രക്ഷപെടുത്തിയെങ്കിലും സീറ്റ് ബല്‍റ്റ് ഇട്ടിരുന്നതിനാല്‍ തീപടരുന്നതിന് മുമ്പ് ഇയാള്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. ഇതാണ് ദുരന്തത്തിനു കാരണമായത്‌.

ഇന്നു പുലര്‍ച്ചെയായിരുന്നു കോയമ്പത്തൂര്‍ മധുക്കരൈ എല്‍ആന്‍ടി ജങ്ഷന് സമീപത്തുവച്ച് അപകടം ഉണ്ടായത്. കെഎല്‍-7 രജിസ്ട്രേഷന്‍ റിറ്റ്സ് കാറാണ് കത്തിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനു കാരണമായാതെന്ന് കരുതുന്നു.

RELATED ARTICLES

Most Popular

Recent Comments