ജോണ്‍സണ്‍ ചെറിയാന്‍.
പ്രായമായവരുടെ ആരോഗ്യത്തിനും മാതളനാരങ്ങ ഗുണപ്രദം.സന്ധിവാതം മൂലമുളള വേദന കുറയ്ക്കാന്‍ മാതളനാരങ്ങ ഫലപ്രദം. സന്ധികളില്‍ എല്ലുമായി ബന്ധപ്പെട്ടു കാണപ്പെടുന്ന കാര്‍ട്ടിലേജ് കോശങ്ങളുടെ ആരോഗ്യത്തിന് മാതളനാരങ്ങ ഗുണപ്രദമെന്ന് ഗവേഷകര്‍ പറയുന്നു.
ഓസ്റ്റിയോ പൊറോസിസ് തടയുന്നു. എല്ലുകളുടെ കട്ടികുറഞ്ഞു ദുര്‍ബലമാകുന്ന അവസ്ഥയാണ് ഓസ്റ്റിയോ പൊറോസിസ്. എല്ലുകളില്‍ ദ്വാരങ്ങള്‍ വീഴുന്നു. ഡെന്‍സിറ്റി കുറഞ്ഞുവരുന്നു. പലപ്പോഴും എല്ലുകളുടെ തേയ്മാനം തുടക്കത്തില്‍ തിരിച്ചറിയപ്പെടാറില്ല.
എല്ലുകള്‍ക്കു പൊട്ടല്‍ സംഭവിക്കുന്ന ഘട്ടത്തോളം എത്തുമ്പോഴാണ് ഓസ്റ്റിയോപോറോസിസ് കണ്ടെത്തപ്പെടുക. ചിലപ്പോള്‍, നടുവ്, കാല്‍മുട്ട്. ഭാഗങ്ങളില്‍ അസഹ്യമായ വേദന അനുഭവപ്പെട്ടേക്കാം. എല്ലുകള്‍ പൊട്ടാനും ഒടിയാനുമുളള സാധ്യത ഇവര്‍ക്കു കൂടുതലാണ്.
50 വയസിനു മേല്‍ പ്രായമുളള സ്ത്രീകളിലാണ് ഓസ്റ്റിയോപൊറോസിസിനുളള സാധ്യത കൂടുതല്‍. ഹൃദയാഘാതം, മസ്തിഷ്കാഘാതം എന്നിവയ്ക്കുളള സാധ്യതയും കുറയ്ക്കുന്നു. വിശപ്പു കൂട്ടാന്‍ മാതളജ്യൂസ് ഫലപ്രദം. ദഹനത്തിനു സഹായകമായ എന്‍സൈമുകളെ ഉത്പാദിപ്പിക്കാന്‍ മാതളജ്യൂസ് ഗുണപ്രദം.