Tuesday, November 26, 2024
HomeAmericaമോസ്ക്കില്‍ നടന്ന ബോംബ് സ്ഫോടനം ഭീകരാക്രമണമെന്ന് മിനിസോട്ട ഗവര്‍ണ്ണര്‍.

മോസ്ക്കില്‍ നടന്ന ബോംബ് സ്ഫോടനം ഭീകരാക്രമണമെന്ന് മിനിസോട്ട ഗവര്‍ണ്ണര്‍.

മോസ്ക്കില്‍ നടന്ന ബോംബ് സ്ഫോടനം ഭീകരാക്രമണമെന്ന് മിനിസോട്ട ഗവര്‍ണ്ണര്‍.

പി.പി. ചെറിയാന്‍.
മിനിസോട്ട: ആഗസ്റ്റ് 5 ശനിയാഴ്ച രാവിലെ ബ്ലൂമിംഗ്ടണ്‍ ഡല്‍അല്‍- ഫൂക്ക് ഇസ്ലാമിക്ക് സെന്ററില്‍ നടന്ന ബോബു സ്ഫോടനം ഭീകരാക്രമണമാണെന്ന് മിനിസോട്ട ഗവര്‍ണര്‍ ഇന്ന് നടത്തിയ പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചു.
ശക്തിയേറിയ സ്ഫോടക വസ്തുവാണ് മോസ്കില്‍ ഉപയോഗിച്ചതെന്ന് എഫ്.ബി.ഐ.വക്താവ് അറിയിച്ചു.
ഭീകരര്‍ നടത്തിയ ബോബ് സ്ഫോടനത്തെ ഗവര്‍ണര്‍ മാര്‍ക്ക് ഡെടണ്‍ ശക്തിയായ ഭാഷയില്‍ അപലപിച്ചു.
ആരാണ് ഇതിന്റെ ഉത്തരവാദിയെന്ന് കണ്ടുപിടിക്കുന്നതിനുള്ള തീവ്ര അന്വേഷണത്തിലാണ് എഫ്.ബി.ഐ. എന്നാല്‍ ഇതൊരു വംശീയ ആക്രമണമാണോ എന്ന് തീര്‍ച്ചപ്പെടുത്താനാവില്ലെന്ന് എഫ്.ബി.ഐ.യുടെ നിലപാട്.
മോസ്കിലെ ഇമാമിനെ അപായപ്പെടുത്താനാണോ സ്ഫോടകവസ്തു ഉപയോഗിച്ചത് എന്നതും അന്വേഷണ പരിധിയിലാണ്. സംഭവം നടക്കുമ്പോള്‍ ഇമാം മോസ്കില്‍ ഇല്ലായിരുന്നു.
എല്ലാ മതസ്ഥര്‍ക്കും സുരക്ഷിതമായി ആരാധിക്കുന്നതിനുള്ള സൗകര്യങ്ങളും, സംരക്ഷണവും നല്‍കുമെന്ന് യു.എസ്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി പറഞ്ഞു.
ആര്‍ക്കും അപകടം സംഭവിച്ചില്ല എന്ന കാരണത്താല്‍ സംഭവത്തില്‍ ഗൗരവം കുറച്ചു കാണാന്‍ കഴിയുകയില്ലെന്നും എഫ്.ബി.ഐ.പറഞ്ഞു.
RELATED ARTICLES

Most Popular

Recent Comments