Tuesday, May 13, 2025
HomeNewsഓഗസ്റ്റ് 22ന് രാജ്യവ്യാപകമായി ബാങ്ക് ഉദ്യോഗസ്ഥര്‍ പണിമുടക്കും.

ഓഗസ്റ്റ് 22ന് രാജ്യവ്യാപകമായി ബാങ്ക് ഉദ്യോഗസ്ഥര്‍ പണിമുടക്കും.

ജോണ്‍സണ്‍ ചെറിയാന്‍.
ഓഗസ്റ്റ് 22ന് രാജ്യവ്യാപകമായി ബാങ്ക് ഉദ്യോഗസ്ഥര്‍ പണിമുടക്കും. സാധാരണക്കാരന്റെ താത്പര്യങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപ്പിലാക്കിയ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സാണ് സമരത്തിന് ആഹ്വാനം ചെയ്തത്.
സമീപ കാലത്തുണ്ടായ കേന്ദ്രസര്‍ക്കാരിന്റെ ചില നയപ്രഖ്യാപനങ്ങള്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ, പ്രത്യേകിച്ച്‌ ബാങ്കിങ് മേഖലയെ തകര്‍ക്കുക എന്ന ഏക ലക്ഷ്യത്തോടെയാണെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസേഴ്സ് അസോസിയേഷന്‍ ചണ്ഡീഗഡ് മേഖല ജനറല്‍ സെക്രട്ടറി ദീപക് ശര്‍മ ആരോപിച്ചു.
RELATED ARTICLES

Most Popular

Recent Comments