ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ 10ന് പാര്‍ലമെന്റില്‍ ആരംഭിച്ച വോട്ടെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തി. വൈകുന്നേരം അഞ്ച് മണിയോടെ അവസാനിക്കുന്ന വോട്ടെടുപ്പില്‍ രാത്രി ഏഴോടെ ഫലപ്രഖ്യാപനവുമുണ്ടാകും.
ലോക്സഭയിലെയും രാജ്യസഭയിലെയും 790 എംപിമാരാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുക. കേന്ദ്രമന്ത്രിയായിരുന്ന എം. വെങ്കയ്യ നായിഡുവാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനായ ഗോപാല്‍ കൃഷ്ണ ഗാന്ധിയാണ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി.