ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: ‘നാളത്തെ സൂപ്പര്‍സ്റ്റാര്‍’ എന്ന് വിശേഷിപ്പിക്കപ്പെട്ട വനിതാഹോക്കി താരം ട്രെയിന്‍ ഇടിച്ചുമരിച്ചനിലയില്‍. ഇന്ത്യന്‍ വനിതാഹോക്കി താരം ജ്യോതിഗുപ്ത( 20) യെ ആണ് ബുധനാഴ്ച വൈകിട്ട് റെയില്‍വേട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിരവധി അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിന്റെ കുപ്പായം അണിഞ്ഞ താരത്തെ ഹരിയാനയിലെ രെവാരിയിലെ റെയില്‍വെ ട്രാക്കിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
അതേസമയം മരണം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനമെങ്കിലും ജ്യോതിക്ക് ആത്മഹത്യ ചെയ്യേണ്ട കാര്യമില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. ബുധനാഴ്ച രാത്രി എട്ടരമണിയോടെ റെവാരി സ്റ്റേഷന് സമീപത്ത് വെച്ച് ജജ്ജാര്‍ റോഡ് ഓവര്‍ ബ്രിഡ്ജ് ക്രോസ് ചെയ്യുമ്ബോള്‍ ട്രെയിനിന് മുന്നില്‍ പെണ്‍കുട്ടി പെട്ടെന്ന് പ്രത്യക്ഷപ്പെടുകയായിരുന്നു എന്നാണ് ഛണ്ഡീഗഡ് ജെയ്പൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് ഡ്രൈവര്‍ പോലീസിനോട് പറഞ്ഞത്. താന്‍ ബ്രേക്ക് വലിച്ചെങ്കിലും ട്രെയിന്‍ നില്‍ക്കുന്നതിന് മുമ്ബ് തന്നെ പെണ്‍കുട്ടി ട്രെയിനിന് നേരെ നടന്നു കയറുകയായിരുന്നു എന്നും ഡ്രൈവര്‍ പറയുന്നു. താരത്തെ ട്രാക്കില്‍ കണ്ടെത്തിയ നാട്ടുകാരാണ് റെയില്‍വേ പോലീസിനെ വിളിച്ച് വിവരം പറഞ്ഞത്.
ഹരിയാനയിലെ സോനീപത്ത് ജില്ലക്കാരിയായ താരം ബുധനാഴ്ച രാവിലെ സോനീപത്തിലെ വ്യവസായകേന്ദ്രത്തിലുള്ള പ്രാദേശിക കോച്ചിംഗ് അക്കാദമിയിലേക്ക് പോയിരുന്നു. തുടര്‍ന്ന് പത്താം ക്ലാസിലേയും പന്ത്രണ്ടാം ക്ലാസിലേയും മാര്‍ക്ക് ഷീറ്റില്‍ ചില തിരുത്തലുകള്‍ വേണ്ടതിനാല്‍ റോഹ്ത്താക്കിലെ മഹര്‍ഷി ദയാനന്ദ് യൂണിവേഴ്സിറ്റിയിലേക്ക് പോകുമെന്ന് വീട്ടിലേക്ക് വിളിച്ച് പറഞ്ഞിരുന്നു. തുടര്‍ന്ന് വൈകിട്ട് ഏഴു മണിയോടെ വീട്ടിലേക്ക് വിളിച്ച് ബസ് കേടായതിനാല്‍ വരാന്‍ വൈകുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ രാത്രി 10.30 ആയിട്ടും കാണാതായതോടെ പെണ്‍കുട്ടിയുടെ മൊബൈലിലേക്ക് വിളിച്ചപ്പോള്‍ മകള്‍ മരിച്ച വിവരമായിരുന്നു അറിയാന്‍ കഴിഞ്ഞത്.