ജോയിച്ചന്‍ പുതുക്കുളം.
ഷിക്കാഗോ: 2018 ജൂലൈ 5 മുതല്‍ 7 വരെ ഫിലാഡല്‍ഫിയയിലെ വാലിഫോര്‍ജ് റിസോര്‍ട്ട് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഫൊക്കാന നാഷണല്‍ കണ്‍വന്‍ഷന്റെ മിഡ്‌വെസ്റ്റ് റീജിയന്‍ കിക്ക്ഓഫ് ഓഗസ്റ്റ് 27-നു വൈകിട്ട് 4 മണി മുതല്‍ സെന്റ് മേരീസ് ക്‌നാനായ ഹാളില്‍ വച്ചു നടത്തും. ഫൊക്കാനയ്ക്ക് പങ്കാളിത്തംകൊണ്ടും പ്രവര്‍ത്തനംകൊണ്ടും എന്നും ശക്തമായ പിന്തുണ നല്‍കിവരുന്ന റീജിയനാണ് മിഡ്‌വെസ്റ്റ് റീജിയന്‍. കഴിഞ്ഞകാലങ്ങളില്‍ നടന്ന കണ്‍വന്‍ഷനുകളില്‍ നിരവധി പേര്‍ പങ്കെടുക്കുകയുണ്ടായി. ഇത്തവണയും കൂടുതല്‍ പേര്‍ പങ്കെടുക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.
ഫൊക്കാന ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന “സ്‌നേഹവീട്’ കാരുണ്യ പദ്ധതി അടക്കമുള്ള ജനപ്രിയ പരിപാടികള്‍ മുമ്പോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശം പകരുന്നതാണ്. സാമൂഹ്യ പ്രസക്തിയുള്ള സെമിനാറുകളും, ചര്‍ച്ചകളും, മികച്ച നിലവാരം പുലര്‍ത്തുന്ന കലാപരിപാടികളും, സ്‌പെല്ലിംഗ് ബീ മത്സരവും എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഒരുപോലെ പങ്കെടുക്കാന്‍ പറ്റുന്ന രീതിയില്‍ ക്രമീകരിച്ചിരിക്കുന്നത് ഫൊക്കാനയുടെ മികച്ച പ്രവര്‍ത്തന പരിചയംകൊണ്ടാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇത്തവണയും കണ്‍വന്‍ഷന്‍ നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ക്ക് അവിസ്മരണീയമായ നിമിഷങ്ങള്‍ സമ്മാനിക്കും.
മിഡ്‌വെസ്റ്റ് റീജിയന്‍ വൈസ് പ്രസിഡന്റ് ഫ്രാന്‍സീസ് കിഴക്കേക്കുറ്റിന്റെ അധ്യക്ഷതയില്‍ ചേരുന്ന കിക്കോഫ് സമ്മേളനത്തില്‍ ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍, ഫൊക്കാന സ്ഥാപക പ്രസിഡന്റ് ഡോ. അനിരുദ്ധന്‍, മുന്‍ പ്രസിഡന്റ് മറിയാമ്മ പിള്ള, എക്‌സി. വൈസ് പ്രസിഡന്റ് ജോയി ഇട്ടന്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്, അസോസിയേറ്റ് സെക്രട്ടറി ഡോ. മാത്യു വര്‍ഗീസ്, അഡീ. അസോസിയേറ്റ് സെക്രട്ടറി ഏബ്രഹാം വര്‍ഗീസ് (ഷിബു വെണ്‍മണി), അഡീ. അസോസിയേറ്റ് ട്രഷറര്‍ ഏബ്രഹാം കളത്തില്‍, ഫൊക്കാന ഓഡിറ്റര്‍ ടോമി അമ്പേനാട്ട്, ഫൗണ്ടേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, നാഷണല്‍ കമ്മിറ്റി മെമ്പര്‍ വിജി എസ്. നായര്‍, ജോയി ചെമ്മാച്ചേല്‍, സിറിയക് കൂവക്കാട്ടില്‍, വര്‍ഗീസ് പാലമലയില്‍ എന്നിവര്‍ പങ്കെടുക്കുന്നതാണ്.
കിക്കോഫ് കണ്‍വന്‍ഷന്‍ വിജയിപ്പിക്കുന്നതിനായി ജെസ്സി റിന്‍സി, പ്രവീണ്‍ തോമസ്, അനില്‍കുമാര്‍ പിള്ള, ജെയ്ബു കുളങ്ങര, സന്തോഷ് നായര്‍, ലീലാ ജോസഫ്, സതീശന്‍ നായര്‍, റിന്‍സി കുര്യന്‍, ബ്രിജിറ്റ് ജോര്‍ജ്, ലെജി പട്ടരുമഠം, ബാബു മാത്യു, ഷിബു മുളയാനികുന്നേല്‍, മത്തിയാസ് പുല്ലാപ്പള്ളില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.