ജോണ്‍സണ്‍ ചെറിയാന്‍.
വാഷിങ്ടൺ : യോഗ്യത അടിസ്ഥാനമാക്കിയുള്ള കുടിയേറ്റ നിയമ നിര്‍മാണത്തിന് ഡോണാള്‍ഡ് ട്രംപിന്റെ അനുവാദം. അമേരിക്കയിൽ ജോലി തേടുന്ന ഇന്ത്യക്കാർക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ് ട്രംപിന്റെ പുതിയ നയം. പദ്ധതിയിലൂടെ 10 വർഷമായി കുടിയേറ്റം പകുതിയായി കുറയ്ക്കുക എന്നതാണ് അമേരിക്കൻ സർക്കാർ ലക്ഷ്യമിടുന്നത്.
പുതിയ പദ്ധതി പ്രാബല്യത്തില്‍ വരികയാണെങ്കില്‍ ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയും,തൊഴില്‍ വൈദഗ്ദ്ധ്യവും ഉള്ളവര്‍ക്ക് വലിയ നേട്ടമാകും. യു.എസിലേക്ക് പ്രവേശിക്കാനുള്ള നിലവിലുള്ള സമ്പ്രദായത്തെ പാടെ പൊളിച്ച് നീക്കി ഗ്രീന്‍ കാര്‍ഡ് ലഭിക്കാന്‍ പുതിയ സംവിധാനം കൊണ്ടുവരും