Sunday, June 15, 2025
HomeCinemaപ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ജീത്തു ജോസഫ് ചിത്രം ആദിയുടെ ചിത്രീകരണം ആരംഭിച്ചു.

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ജീത്തു ജോസഫ് ചിത്രം ആദിയുടെ ചിത്രീകരണം ആരംഭിച്ചു.

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ജീത്തു ജോസഫ് ചിത്രം ആദിയുടെ ചിത്രീകരണം ആരംഭിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ജീത്തു ജോസഫ് ചിത്രം ആദിയുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രീകരണം ആരംഭിച്ച വിവരം ജീത്തു ജോസഫ് തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചത്. നേരത്തെ തിരുവനന്തപുരം താജ് ഹോട്ടലില്‍ നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങില്‍ ആദിയുടെ തിരി തെളിഞ്ഞിരുന്നു. ഹൈദരാബാദ് ഫിലിം സിറ്റി, പാലക്കാട്, ബനാറസ് എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
2002ല്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ കുട്ടികാലം അവതരിപ്പിച്ചുകൊണ്ടാണ് പ്രണവ് മോഹന്‍ലാല്‍ അഭിനയ ജീവിതം തുടങ്ങിയത്. 2002ല്‍ തന്നെ മേജര്‍രവി ഒരുക്കിയ പുനര്‍ജനി എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം പ്രണവ് സ്വന്തമാക്കിയിട്ടുണ്ട്.
RELATED ARTICLES

Most Popular

Recent Comments