ജോയിച്ചന്‍ പുതുക്കുളം.
ചിക്കാഗോ: സമത്വസുന്ദരമായ ആ നല്ല നാളുകളുടെ ഓര്‍മ്മകള്‍ പുതുക്കിക്കൊണ്ട് പൊന്നോണം വീണ്ടും വരവായി. ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന ആവേശം തിരതല്ലുന്ന സെപ്റ്റംബര്‍ നാലാം തീയതി നടക്കാന്‍ പോകുന്ന അഞ്ചാമത് അന്തര്‍ദേശീയ വടംവടി മത്സരത്തിന്റെയും ഓണാഘോഷത്തിന്റെയും സ്വാഗതസംഘം ഉദ്ഘാടനം ക്ലബ്ബ് ആസ്ഥാനത്ത് കൂടിയ പൊതുയോഗത്തില്‍ ബഹുമാനപ്പെട്ട മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് പള്ളി അസി. വികാരി ഫാ. ബോബിന്‍ വട്ടുകുളം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സോഷ്യല്‍ ക്ലബ്ബ് പ്രസിഡന്റ് അലക്‌സ് പടിഞ്ഞാറേല്‍ അദ്ധ്യക്ഷനായിരുന്നു.
കേരളത്തിന്റെ തനതായ ശൈലിയും പാരമ്പര്യവും ഈ ഏഴാംകടലിനക്കരെയും കാത്തുസൂക്ഷിക്കുന്നതിന് പരിശ്രമിക്കുകയും അതിനുപരി നിരവധിയായ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്ന ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ പ്രവര്‍ത്തനം ശ്ശാഘനീയമാണെന്ന് ബോബിനച്ചന്‍ തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
തുടര്‍ന്ന് വടംവലി മത്സരത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം ചെയര്‍മാന്‍ സിറിയക് കൂവക്കാട്ടില്‍ നിര്‍വ്വഹിച്ചു. അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ഓരോ കണ്‍വീനേഴ്‌സിന്റെയും ഇതുവരെയുള്ള പ്രവര്‍ത്തനം തൃപ്തികരമാണെന്ന് പറഞ്ഞു.
ഈ വര്‍ഷത്തെ മത്സരത്തിന്റെ പ്രത്യേകത മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി പ്രൈസ് മണി ഉയര്‍ത്തിയ വിവരം സന്തോഷപൂര്‍വ്വം പ്രസിഡന്റ് അലക്‌സ് പടിഞ്ഞാറേലും, വൈസ് പ്രസിഡന്റ് സജി മുല്ലപ്പള്ളിയും സംയുക്തമായി പറഞ്ഞു.
ഒന്നാം സമ്മാനം 5001 ഡോളര്‍, രണ്ടാം സമ്മാനം 3001 ഡോളര്‍, മൂന്നാം സമ്മാനം 2001 ഡോളര്‍, നാലാം സമ്മാനം 1001 ഡോളര്‍.
ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് ജോയ് നെടിയകാലായില്‍ സ്‌പോണ്‍സര്‍ ചെയ്ത 5001 ഡോളറും, മാണി നെടിയകാലായില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് ഫിലിപ്പ് മുണ്ടപ്ലാക്കല്‍ സ്‌പോണ്‍സര്‍ ചെയ്ത 3001 ഡോളറും, എവര്‍റോളിംഗ് ട്രോഫിയും, മൂന്നാം സ്ഥാനം കുളങ്ങര ഫാമിലി സ്‌പോണ്‍സര്‍ ചെയ്ത 2001 ഡോളറും രാജു കുളങ്ങര മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, നാലാം സ്ഥാനം ബൈജു കുല്‍േ സ്‌പോണ്‍സര്‍ ചെയ്ത 1001 ഡോളറും ബിജു കുന്നേല്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും മികച്ച കോച്ചിന് ഇടുക്കുതറ ഫാമിലി സ്‌പോണ്‍സര്‍ ചെയ്യു ക്യാഷ് അവാര്‍ഡും ട്രോഫിയും ഉണ്ടായിരിക്കുന്നതാണ്.
പ്രധാന സ്‌പോണ്‍സര്‍മാരായ ജോ പുതുശ്ശേരി, സഞ്ജു പുളിക്കത്തൊട്ടി, ചിക്കാഗോ ഫ്രണ്ട്‌സ് ക്ലബ്ബ് പ്രസിഡന്റ് ജസ്റ്റിന്‍ തെങ്ങനാട്ട്, ചിക്കാഗോ കോസ്‌മോ പോളിറ്റന്‍ ക്ലബ്ബ് പ്രസിഡന്റ് സന്തോഷ് കുര്യന്‍, Bloing brook ബിനോ നെല്ലാമറ്റം, ചിക്കാഗോയിലെ പ്രധാന വടംവലി ടീമുകളായ കോട്ടയം കിംഗ്‌സ്, റെഫ് ഡാഡീസ്, സെന്റ് സ്റ്റീഫന്‍ ഉഴവൂര്‍, അരീക്കര അച്ചായന്‍സ്, ചിക്കാഗോ ട്രോളി പുള്ളേഴ്‌സ് എന്നീ ടീമുകളും കെ.സി.എസ്. പ്രസിഡന്റ് ബിനു പൂത്തറ എന്നിവര്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ഈ ഐതിഹാസിക വടംവടി മാമാങ്കത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് ഈ ചടങ്ങില്‍ സിഹിതരായിരുന്നു. വൈസ് പ്രസിഡന്റ് സജി മുല്ലപ്പള്ളി സ്വാഗതവും ജോയിന്റ് സെക്രട്ടറി പ്രസാദ് വെള്ളിയാന്‍ നന്ദിയും പറഞ്ഞു.
പ്രസിഡന്റ് അലക്‌സ് പടിഞ്ഞാറേല്‍, വൈസ് പ്രസിഡന്റ് സജി മുല്ലപ്പള്ളി, സെക്രട്ടറി ജോസ് മണക്കാട്ട്, ട്രഷറര്‍ ബിജു കരികുളം, ജോയിന്റ് സെക്രട്ടറി പ്രസാദ് വെള്ളിയാന്‍, ചെയര്‍മാന്‍ സിറിയക് കൂവക്കാട്ടല്‍, മുന്‍ പ്രസിഡന്റുമാരായ സൈമണ്‍ ചക്കാലപടവില്‍, സാജു കണ്ണംപള്ളി, പി.ആര്‍.ഒ. മാത്യു തട്ടാമറ്റം എന്നിവര്‍ ഈ പരിപാടിക്ക് നേതൃത്വം കൊടുത്തു. മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.