ഡാളസ്: മലങ്കര മാര്‍ത്തോമാ സഭയില്‍ പൂര്‍ണ്ണ സമയ പട്ടത്വ ശുശ്രൂഷയിലേക്ക് പ്രവേശിച്ച റവ അരുണ്‍ സാമുവേല്‍ വര്‍ഗീസ് അച്ചന് ഞായറാഴ്ച ഡാളസ് മാര്‍ത്തോമാ ചര്‍ച്ചില്‍ (ഫാര്‍മേഴ്സ് ബ്രാഞ്ച്) പുത്തന്‍ കുര്‍ബ്ബാന അനുഷ്ടിച്ചു. ജൂലായ് 15 ന് മാര്‍ത്തോമാ മെത്രാ പോലീത്തായുടേയും, ഭദ്രാസന എപ്പിസ്ക്കോപ്പിയുടേയും സാനിധ്യത്തിലാണ് ഡീക്കന്‍ അരുണന് കശ്ശീനാപടം സ്വീകരിച്ചത്.
നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനത്തില്‍ നിന്നും മാര്‍ത്തോമാ സഭയുടെ പട്ടത്വ ശുശ്രൂഷയിലേക്ക് പ്രവേശിക്കുന്ന പതിനൊന്നാമത്തേയും, ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് ഇടവകയില്‍ നിന്നും മൂന്നാമത്തേയും, പട്ടക്കാരനാണ് റവ അരുണ്‍.യൂണിവേഴ്സിറ്റി ഓഫ് ടെക്സസ്സില്‍ (ഡാളസ്) നിന്നും എന്‍ജിനിയറിംഗ് ബിരുദം നേടിയ അരുണ്‍ മാര്‍ത്തോമാ സഭയുടെ കേരളത്തിലുള്ള സെമിനാരിയിലാണ് വൈദിക വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്.
കുറിയന്നൂര്‍ തെങ്ങുതോട്ടത്തില്‍ വര്‍ഗീസ് ജോണ്‍, എലിസബത്ത് ദമ്പതികളുടെ മകനാണ് റവ അരുണ്‍ കേരളത്തിലെ മാര്‍ത്തോമാ ഇടവകകളില്‍ ശുശ്രൂഷ ചെയ്യുന്നതിനാണ് റവ അരുണ്‍ അച്ചനെ താല്‍ക്കാലികമായി നിയമിച്ചിരിക്കുന്നത്.