ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി : എസ്.ബി.ഐ സേവിങ്‌സ് ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചു. അരശതമാനം പലിശയാണ് വെട്ടിക്കുറച്ചത്. ഒരു കോടി രൂപവരെയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഇത് ബാധകമാകുക. 3.5 ശതമാനമാണ് പുതിയ നിരക്ക്. ഒരു കോടിയ്ക്ക് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് പലിശ നാല് ശതമാനമായി തുടരും.
ബുധനാഴ്ച നടക്കാനിരിക്കുന്ന ആര്‍.ബി.ഐയുടെ നയപ്രഖ്യാപനത്തില്‍ വായ്പാ നിരക്ക് കുറയ്ക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിയാണ് നടപടിയെന്നാണ് കരുതുന്നത്. എസ്.ബി.ഐയുടെ തീരുമാനം സാധാരണക്കാരായ ഇടപാടുകാര്‍ക്കാണ് തിരിച്ചടിയാകുക. എസ്.ബി.ഐയെ പിന്തുടര്‍ന്ന് മറ്റ് ബാങ്കുകളും പലിശ കുറച്ചേക്കുമെന്ന സൂചനകളുണ്ട്.