ജോണ്‍സണ്‍ ചെറിയാന്‍.
ദില്ലി: രാജ്യത്ത് മുസ്ലീങ്ങള്‍ക്കും ദളിതര്‍ക്കുമെതിരായി നടക്കുന്ന ആക്രമങ്ങള്‍ ചൂണ്ടിക്കാട്ടി സൈന്യത്തില്‍ നിന്ന് വിരമിച്ച നൂറിലധികം ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. അഡ്മിറല്‍ എല്‍. രാമദാസ്, മേജര്‍ ദീപാങ്കര്‍ ബാനര്‍ജി, മേജര്‍ ജനറല്‍ എംപിഎസ് ഖണ്ഡല്‍ എന്നിവരടക്കമുള്ള കര-വ്യോമ-നവിക സേനകളിലെ മുന്‍ സൈനികരാണ് തുറന്ന കത്തെഴുതിയത്.
ഞങ്ങള്‍ ജീവിതത്തിന്റെ ഭൂരിഭാഗം സമയവും രാജ്യത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി മാറ്റിവെച്ചവരാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും യാതൊരു തരത്തിലുമുള്ള പ്രതിബദ്ധതയും ഞങ്ങള്‍ക്കില്ല. ഞങ്ങളുടെ പ്രതിബദ്ധത മുഴുവനും ഇന്ത്യന്‍ ഭരണഘടനയോടാണ്. നാനാത്വത്തില്‍ ഏകത്വം എന്നതാണ് നമ്മുടെ ഏറ്റവും വലിയ പ്രത്യേകത. അഭിപ്രായ പ്രകടനം എങ്ങനെയാണ് രാജ്യദ്രോഹമാകുന്നത്’ -മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ ചോദിച്ചു.ജാതിയുടെയും മതത്തിന്റെയും പേരില്‍ നിരപരാധികളെ ആക്രമിക്കുന്നത് ഒരു ജനാധിപത്യ രാജ്യത്തിന് ചേര്‍ന്നതല്ല. തീവ്ര ഹിന്ദുത്വവാദികള്‍ നടത്തുന്ന അതിക്രമങ്ങളെ ശക്തമായി അപലപിക്കുന്നു. അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെയും മാധ്യമ പ്രവര്‍ത്തകരെയും ദേശദ്രോഹികളായി മുദ്രകുത്തുന്ന രീതിയാണ് ഇപ്പോള്‍ നടക്കുന്നത്- ‘നോട്ട് ഇന്‍ മൈ നെയിം’ എന്ന കാംപയിനില്‍ അണിനിരക്കുന്നുവെന്നു കത്തില്‍ പറയുന്നുണ്ട്.
രാജ്യത്തെ മുസ്ലീങ്ങള്‍ക്കും ദളിതര്‍ക്കും എതിരെ നടക്കുന്ന ആക്രമങ്ങള്‍ക്ക് നേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വലിയ പ്രതിഷേധം അരങ്ങേറിയിരുന്നു. ഗോംമാംസം കൈവശംവെച്ചുവെന്ന് ആരോപിച്ച് ദില്ലിയില്‍ 16കാരനെ മര്‍ദിച്ചു കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. പശുവിന്റെ പേരില്‍ ജനങ്ങളെ കൊല്ലുന്നത് അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരോന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. എന്നിട്ടും ഗോരക്ഷപ്രവര്‍ത്തകരുടെ അക്രമം രാജ്യത്ത് പിന്നീടും തുടരുകയാണ്.