ജോണ്‍സണ്‍ ചെറിയാന്‍.
ആസിഫ് അലി നായകനായ ചിത്രം ‘സൺഡേ ഹോളിഡേ’ തമിഴിലും തെലുങ്കിലും റീമേക്ക് ചെയ്യുന്നു. മലയാളം സംവിധാനം ചെയ്ത ജിസ് ജോയ് തന്നെയാണ് തമിഴിലും സംവിധാനം ചെയ്യുന്നത്. തെലുങ്കിൽ ചിത്രം മറ്റൊരാളാവും സംവിധാനം ചെയ്യുക. ഇരു ഭാഷകളിലേയും റീമേക്ക് അവകാശം നേരത്തെ തന്നെ വിറ്റിരുന്നു.
ആസിഫ് അലിയും അപർണ ബാലമുരളിയുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ചിത്രം പ്രേക്ഷകർക്കിടയിൽ സമ്മിശ്ര പ്രതികരണമാണ് ഉളവാക്കിയത്.
ശ്രീനിവാസൻ, സിദ്ദിഖ്, ധർമജൻ ബോൾഗാട്ടി, ആശാ ശരത്ത്, ലാൽ ജോസ് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.