ജോണ്‍സണ്‍ ചെറിയാന്‍.
2017 ടൈഗര്‍ എക്‌സ്‌പ്ലോളറര്‍ XCx നെ ട്രയംഫ് ഇന്ത്യയില്‍ പുറത്തിറക്കി. 18.75 ലക്ഷം രൂപയാണ് ടൈഗര്‍ എക്‌സ്‌പ്ലോളര്‍ XCx ന്റെ എക്‌സ്‌ഷോറൂം വില. നേരത്തെ, XC വേരിയന്റില്‍ മാത്രം ലഭ്യമായിരുന്ന ടൈഗര്‍ എക്‌സ്‌പ്ലോററിന്റെ ബിഎസ് IV വേരിയന്റാണ് XCx.XC വേരിയന്റില്‍ ഉള്‍പ്പെട്ട 1215 സിസി ത്രീസിലിണ്ടര്‍ എഞ്ചിന്‍ തന്നെയാണ് ടൈഗര്‍ എക്‌സ്‌പ്ലോറര്‍ XCx ലും ഉള്‍പ്പെടുന്നത്. എന്നാല്‍ ബിഎസ് IV നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായാണ് എഞ്ചിന്‍ എത്തുന്നത്. പുതിയ എക്‌സ്‌ഹോസ്റ്റ് സിസ്റ്റമാണ് ടൈഗര്‍ എക്‌സ്‌പ്ലോറര്‍ XCx ന്റെ മറ്റൊരു ഹൈലൈറ്റ്.
9300 rpm ല്‍ 137 bhp കരുത്തും, 6200 rpm ല്‍ 123 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രയംഫ് ബന്ധപ്പെടുത്തിയിരിക്കുന്നത്. മുന്‍ മോഡലിനെ അപേക്ഷിച്ച് 2 bhp അധിക കരുത്തും 2 Nm torque മാണ് XCx വേരിയന്റില്‍ ലഭ്യമാവുക. ബ്രിട്ടീഷ് നിര്‍മ്മാതാക്കളുടെ ഫഌഗ്ഷിപ്പ് അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളാണ് ടൈഗര്‍ എക്‌സ്‌പ്ലോറര്‍. മൂന്ന് റൈഡിംഗ് മോഡുകള്‍ക്ക് ഒപ്പമുള്ള റൈഡ്‌ബൈവയര്‍ സാങ്കേതികവിദ്യ ടൈഗര്‍ എക്‌സ്‌പ്ലോററില്‍ ഇടംപിടിക്കുന്നു. സ്‌പോര്‍ട്, കംഫോര്‍ട്ട്, നോര്‍മല്‍ ഉള്‍പ്പെടുന്നതാണ് ലഭ്യമായ ഡ്രൈവിംഗ് മോഡുകള്‍.