ഡാളസ്സ്: ആധുനികതയുടെ അതിപ്രസരം മനുഷ്യ ജീവിതത്തില്‍ സമ്മര്‍ദ്ധങ്ങള്‍ വര്‍ദ്ധിപ്പികയും, വിജയകരമായ ജീവിതം നയിക്കുന്നതിന് ഒരു ചൂവടുപോലൂം മുമ്പോട്ട് വെക്കുന്നതിനുള്ള സാദ്ധ്യതകള്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു എന്ന ബോധ്യമാകുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍, സമ്മര്‍ദങ്ങളില്‍ ഇറക്കിവെച്ച് ആശ്വാസം കണ്ടെത്തുവാന്‍ കൊള്ളാവുന്ന ഏക അത്താണി ക്രിസ്തു നാഥന്‍ മാത്രമാണെന്ന് ഡോ വിനൊ ഡാനിയേല്‍ പറഞ്ഞു.
ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ ജൂലായ് 21 മുതല്‍ നടന്ന് വന്നിരുന്ന വാര്‍ഷിക കണ്‍വന്‍ഷന്റെ സമാപന ദിവസമായ ഞായറാഴ്ച വിശുദ്ധ കുര്‍ബാനക്ക് ശേഷം നടന്ന കടശ്ശി യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്ന ഫിലാഡല്‍ഫിയായില്‍ നി്ന്നുള്ള പ്രമുഖ ഹൃദയ ശസ്ത്രക്രിയ വിദഗ്ധനം, തിരുവചന പണ്ഡിതനുമായ ഡോ വിനൊ ജെ ഡാനിയേല്‍.
മർത്യമായ മനുഷ്യ ശരീരത്തില്‍ ഊര്‍ജ്ജം നിലനിര്‍ത്തുവാന്‍ ആവശ്യത്തിലപ്പുറം വിവിധയിനം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ സ്വീകരിക്കുവാന്‍ ബന്ധപ്പെടുന്ന മനുഷ്യന്‍, അമര്‍ത്ഥ്യമായ ആത്മാവിന്റെ പരിപോഷണത്തിന് ദൈവവചനമെന്ന ആത്മീകാഹാരം എത്രമാത്രം സ്വീകരിക്കുന്നു എന്നത് പുനഃ പരിശോധിക്കേണ്ടത് അനിവാര്യമാണെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടി.
ഈഗോ ചാക്കോ പ്രാരംഭ പ്രാര്‍ത്ഥനയും, സെക്രട്ടറി ലിജു തോമസ് റിപ്പോര്‍ട്ട് വായിക്കുകയും ചെയ്തു. എബ്രഹാം കോശി, ആലിസ് രാജു, രാജന്‍ കുഞ്ഞ്, തോമസ് കെ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു ജോണ്‍ തോമസിന്റെ നേതൃത്വത്തില്‍ ഗായക സംഘം മനോഹരമായ ഗാനങ്ങള്‍ ആലപിച്ചു.