Friday, April 18, 2025
HomeKeralaയച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍.

യച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍.

യച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍.

ജോണ്‍സണ്‍ ചെറിയാന്‍.
ദില്ലി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി വീണ്ടും ബംഗാളില്‍നിന്നും രാജ്യസഭാ സ്ഥാനാര്‍ഥിയാകണമെന്ന് വി.എസ്. അച്യുതാനന്ദന്‍. ഇക്കാര്യം കേന്ദ്രക്കമ്മിറ്റി യോഗത്തില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. യച്ചൂരിയുെട സ്ഥാനാര്‍ഥിത്വം സംബന്ധിച്ച വിഷയം തിങ്കളാഴ്ച തുടങ്ങിയ ത്രിദിന കേന്ദ്ര കമ്മിറ്റിയുടെ പരിഗണനയിലാണ്.
യച്ചൂരി ഇനി രാജ്യസഭാംഗമാകേണ്ടെന്ന് പൊളിറ്റ്ബ്യൂറോയിലെ ഭൂരിപക്ഷമായ കാരാട്ടുപക്ഷം ഞായറാഴ്ച്ചത്തെ യോഗത്തില്‍ നിലപാടെടുത്തിരുന്നു. ഈ നിലപാട് സിസിയെ അറിയിക്കും. കേരള ഘടകവും യച്ചൂരി മല്‍സരിക്കേണ്ടതില്ല എന്ന നിലപാടുള്ളവരാണ്. അതിനിടെയാണ് യച്ചൂരിയെ പിന്തുണച്ച്‌ വിഎസ് രംഗത്തെത്തിയത്.
യച്ചൂരിയുടെ രാജ്യസഭാംഗത്വം അടുത്ത മാസം 18നു തീരും. അദ്ദേഹത്തിന്റേതുള്‍പ്പെടെ ബംഗാളില്‍നിന്നു മൊത്തം ആറു രാജ്യസഭാ സീറ്റുകളിലാണ് ഒഴിവു വരുന്നത്. അഞ്ചു സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസിനു വിജയം ഉറപ്പാണ്. അവശേഷിക്കുന്ന സീറ്റില്‍ യച്ചൂരിയാണ് ഇടതു സ്ഥാനാര്‍ഥിയെങ്കില്‍ തങ്ങള്‍ മല്‍സരിക്കില്ലെന്നതാണു കോണ്‍ഗ്രസ് നിലപാട്.
RELATED ARTICLES

Most Popular

Recent Comments