Friday, March 27, 2026
HomeKeralaകെട്ടിടത്തിനു മുകളില്‍ നിന്നും വീണ് ഹോട്ടല്‍ തൊഴിലാളി മരിച്ചു.

കെട്ടിടത്തിനു മുകളില്‍ നിന്നും വീണ് ഹോട്ടല്‍ തൊഴിലാളി മരിച്ചു.

കെട്ടിടത്തിനു മുകളില്‍ നിന്നും വീണ് ഹോട്ടല്‍ തൊഴിലാളി മരിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
കോട്ടയം: കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും വീണ് ഹോട്ടല്‍ തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് തിരുനെല്‍വേലി സ്വദേശി മുത്തു (40)വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വാട്ടര്‍ ടാങ്കില്‍ നിന്നും വെള്ളമെടുക്കാന്‍ ഹോട്ടല്‍ കെട്ടിടത്തിന്റെ മുകളില്‍ കയറിയപ്പോള്‍ കാല്‍തെന്നി താഴേക്ക് വീണതാകാമെന്ന് കരുതുന്നതായി പാമ്ബാടി സിഐ സാജു വര്‍ഗീസ് പറഞ്ഞു. വടവാതൂര്‍ കവലയിലുള്ള ബില്‍ഗ ഹോട്ടല്‍ കെട്ടിടത്തിനു മുകളില്‍ നിന്നാണ്
മുത്തു വീണത്.
വെള്ളിയാഴ്ച രാവിലെ വഴിയെ നടന്നു പോയവരാണ് മൃതദേഹം കണ്ടത്. തുടര്‍ന്നു പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇയാളുടെ ചെരുപ്പ് മുകളില്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. നാളുകളായി ഹോട്ടലിലെ പൊറോട്ട ഉണ്ടാക്കുന്ന തൊഴിലാളിയാണ് ഇയാള്‍. പാമ്ബാടി സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
RELATED ARTICLES

Most Popular

Recent Comments