Monday, May 12, 2025
HomeAmericaഡാളസിന് ആദ്യമായി വനിതാ പോലീസ് ചീഫ്.

ഡാളസിന് ആദ്യമായി വനിതാ പോലീസ് ചീഫ്.

ഡാളസിന് ആദ്യമായി വനിതാ പോലീസ് ചീഫ്.

 പി.പി. ചെറിയാന്‍.
ഡാളസ്സ്: ഡാളസ്സിന്റെ ചരിത്രത്തില്‍ ആദ്യമായി വനിതാ പോലീസിന്റെ തലപ്പത്ത് വനിതയെ നിയമിച്ചു.ഡിട്രോയ്റ്റ് ഡെപ്യൂറ്റി പോലീസ് ചീഫും പത്തൊമ്പത് വര്‍ഷവും സര്‍വ്വീസുള്ള ഉലിഷ റിനെ ഹോളിനെയാണ് ഡാളസ്സിന്റെ പ്രഥമ വനിതാ പോലീസ് ചീഫായി നിയമിക്കുന്നതെന്ന് ഡാളസ്സ് സിറ്റി മാനേജര്‍ ഇന്ന് (ജൂലായ 19) ന് മാധ്യമങ്ങളെ അറിയിച്ചു.
കളങ്കമറ്റ പൊതു ജീവിതത്തിന്റെ ഉടമയാണ് റിനെ ഹോളെന്ന് സിറ്റി മാനേജര്‍ പറഞ്ഞു.കഴിഞ്ഞ ഒക്ടോബര്‍ പോലീസ് ചീഫായിരുന്ന ഡേവിഡ് ബ്രൗണ്‍ റിട്ടയര്‍ ചെയ്ത ഒഴിവിലാണ് പുതിയ നിയമനം.റിനെ ഹാളിന് 6 വയസ്സായിരുന്നപ്പോള്‍ റിനെയുടെ പിതാവും പോലീസ് ഓഫീസറുമായിരുന്ന ഉലിസസ് ബ്രൗണ്‍ 1971 ആഗസ്റ്റില്‍ ഡ്യൂട്ടിക്കിടെ വെടിയേറ്റ് മരിച്ചിരുന്നു.
ഡേവിഡ് ബ്രൗണ്‍ റിട്ടയര്‍ ചെയ്ത് ചില മാസങ്ങള്‍ക്ക് ശേഷമാണ് അഞ്ച് പോലീസുകാര്‍ ഡാളസ്സില്‍ ഡ്യൂട്ടിക്കിടയില്‍ വെടിയേറ്റ് മരിച്ചത്. പുതിയ പോലീസ് ചീഫ് ഡാളസ്സിലെ ഡ്യൂട്ടിക്കിടയില്‍ വെടിയേറ്റ് മരിച്ചത്. പോലീസ് ചീഫ് ഡാളസ്സിലെ പൗരന്മാരുടെ സംരക്ഷണത്തിന് മുന്തിയ പരിഗണന നല്‍കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിറ്റി മാനേജര്‍ പ്രത്യാഷ പ്രകടിപ്പിച്ചു.2
RELATED ARTICLES

Most Popular

Recent Comments