Tuesday, November 26, 2024
HomeGulfദുബായിയില്‍ നിന്ന് കുറഞ്ഞ വിലയില്‍ സ്വര്‍ണം വാങ്ങാം.

ദുബായിയില്‍ നിന്ന് കുറഞ്ഞ വിലയില്‍ സ്വര്‍ണം വാങ്ങാം.

ദുബായിയില്‍ നിന്ന് കുറഞ്ഞ വിലയില്‍ സ്വര്‍ണം വാങ്ങാം.

ജോണ്‍സണ്‍ ചെറിയാന്‍.
മുംബൈ: ഇന്ത്യക്കാര്‍ വീണ്ടും ദുബായിയില്‍നിന്ന് വ്യാപകമായി സ്വര്‍ണം വാങ്ങാന്‍ തുടങ്ങി. രാജ്യത്ത് ചരക്ക് സേവന നികുതി നിലവില്‍വന്നതോടെ മൂന്ന് ശതമാനം നികുതികൂടി നല്‍കേണ്ടിവന്നതോടെയാണ് ദുബായിയില്‍നിന്ന് സ്വര്‍ണംവാങ്ങുന്നത് ആകര്‍ഷകമായത്.
ഗള്‍ഫില്‍ സ്ഥിരതാമസമാക്കിയവര്‍, ഇന്ത്യയില്‍നിന്നുള്ള വിനോദ സഞ്ചാരികള്‍, യു.എസ്, യൂറോപ്പ് എന്നിവിടങ്ങളില്‍നിന്ന് ഇന്ത്യയിലേയ്ക്ക് പോകുന്നവര്‍ തുടങ്ങിയവരാണ് ദുബായിയില്‍നിന്ന് സ്വര്‍ണം വാങ്ങുന്നത്.
അഞ്ച് മുതല്‍ പത്ത് ശതമാനംവരെ വില്പന കൂടിയതായി ദുബായിയിലെ ജ്വല്ലറികള്‍ പറയുന്നു. ഇന്ത്യയില്‍നിന്ന് സ്വര്‍ണം വാങ്ങുന്നതിനേക്കാള്‍ 13 ശതമാനം വിലക്കുറവാണ് ദുബായിയില്‍. അതായത് പത്ത് ഗ്രാം സ്വര്‍ണത്തിന്മേല്‍ 3,600 രൂപയോളം ലാഭമുണ്ടെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. മുംബൈയിലെ സവേരി ബസാറില്‍ 10 ഗ്രാം സ്വര്‍ണത്തിന് 29,210 രൂപ നല്‍കേണ്ടിവരുമ്ബോള്‍ ദുബായിയില്‍ 25,524 രൂപ നല്‍കിയാല്‍ മതി.
RELATED ARTICLES

Most Popular

Recent Comments