Sunday, November 3, 2024
HomeJohnson Cherian.നാളികേരത്തിന്‍റെയും,വെളിച്ചെണ്ണയുടേയും വിലകുതിച്ചുയരുന്നു.

നാളികേരത്തിന്‍റെയും,വെളിച്ചെണ്ണയുടേയും വിലകുതിച്ചുയരുന്നു.

ജോണ്‍സണ്‍ ചെറിയാന്‍.

കോട്ടയം: കേരളത്തില്‍ നാളികേരത്തിന്‍റെയും,വെളിച്ചെണ്ണയുടേയും വിലകുതിച്ചുയരുന്നു. തിങ്കളാഴ്ച ഒരു ക്വിന്റല്‍ വെളിച്ചെണ്ണയുടെ വില 13,500 രൂപയായിരുന്നു.ഇത്  ചൊവ്വാഴ്ച 13,700 രൂപയായി ഉയര്‍ന്നു.

ജൂലൈ ആദ്യവാരത്തില്‍ വെളിച്ചെണ്ണയുടെ വില ക്വിന്റലിന് 12,300 രൂപയായിരുന്നു. കൊപ്രയുടെ വില 9180 രൂപയായാണ് ഉയര്‍ന്നിരിക്കുന്നത്. നാളികേരത്തിന് രണ്ടാഴ്ചയ്ക്കുള്ളില്‍ കിലോയ്ക്ക് 4 രൂപ കൂടിയിട്ടുണ്ട്. കിലോയ്ക്ക് 152 രൂപയിലാണ് ഇപ്പോള്‍ വെളിച്ചെണ്ണ വ്യാപാരം നടക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments