Monday, May 26, 2025
HomeKeralaഅമ്മയായെന്ന വാര്‍ത്തയ്ക്ക് പ്രതികരണവുമായി രഞ്ജിനി ഹരിദാസ്.

അമ്മയായെന്ന വാര്‍ത്തയ്ക്ക് പ്രതികരണവുമായി രഞ്ജിനി ഹരിദാസ്.

അമ്മയായെന്ന വാര്‍ത്തയ്ക്ക് പ്രതികരണവുമായി രഞ്ജിനി ഹരിദാസ്.

ജോണ്‍സണ്‍ ചെറിയാന്‍.
മലയാളത്തിന്‍റെ സൂപ്പര്‍ ഹിറ്റ് അവതാരക രഞ്ജിനി ഹരിദാസ് അമ്മയായി എന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായിരുന്നു. രഞ്ജിനി ഗര്‍ഭിണിയാണെന്ന് തോന്നിക്കുന്ന തരത്തിലുള്ള ഒരുചിത്രവും കൂടെ ഒരുകുഞ്ഞിന്‍റെ ഫോട്ടോയും ചേര്‍ത്താണ് സോഷ്യല്‍ മീഡിയയില്‍ ആരോ പ്രചരിപ്പിച്ചത്. ഒടുവില്‍ ഈ വാര്‍ത്ത രഞ്ജിനിയുടെ ചെവിയിലും എത്തി.
തന്‍റെ ഫോട്ടോയും കുഞ്ഞിനെയും കണ്ട രഞ്ജിനി ഒന്നുഞെട്ടി. പിന്നെ പതിവു പോലെ അതും തമാശയാക്കി തള്ളുകയും ചെയ്തു താരം. ഒടുവില്‍ ഈ വാര്‍ത്തയ്ക്കെതിരെ രഞ്ജിനി ഹരിദാസ് ഫേസ്ബുക്കില്‍ പ്രതികരിച്ചു. ഇത് എപ്പോള്‍ സംഭവിച്ചു?  ഞാനറിഞ്ഞില്ലല്ലോ എന്നായിരുന്നു രഞ്ജിനി ഹരിദാസിന്‍റെ പ്രതികരണം.
RELATED ARTICLES

Most Popular

Recent Comments