Wednesday, November 27, 2024
HomeKeralaകണ്ണൂരിലെ നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചു.

കണ്ണൂരിലെ നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചു.

കണ്ണൂരിലെ നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
കണ്ണൂര്‍: നഴ്സുമാരുടെ പണിമുടക്ക് നടക്കുന്ന സ്വകാര്യ ആശുപത്രികളില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥികളുടെ സേവനം ഉറപ്പാക്കണമെന്ന കണ്ണൂര്‍ ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെ നടത്തി വന്ന സമരം വിദ്യാര്‍ത്ഥികള്‍ അവസാനിപ്പിച്ചു. ഉത്തരവ് മരവിപ്പിക്കാന്‍ കളക്ടര്‍ തയ്യാറായതോടെയാണിത്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി ഉണ്ടാവില്ലെന്നും കളക്ടര്‍ മീര്‍ മുഹമ്മദലി വിദ്യാര്‍ത്ഥികളെ അറിയിച്ചു. പൊതുതാത്പര്യം മുന്‍നിറുത്തിയാണ് ആശുപത്രികളില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥികളെ നിയോഗിക്കാന്‍ നിര്‍ദ്ദേശിച്ചതെന്ന് കളക്ടര്‍ പറഞ്ഞു.
പനി പടരുന്ന സാഹചര്യത്തില്‍, മൂന്നാഴ്ചയോളമായി തുടരുന്ന സമരത്തെ നേരിടാന്‍ ലൈസന്‍സുള്ള നഴ്സിംഗ് പി.ജി. വിദ്യാര്‍ത്ഥികളുടെ സേവനം ഉപയോഗപ്പെടുത്താന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചത്. 150 രൂപ ദിവസക്കൂലി ഇനത്തിലായിരുന്നു വിദ്യാര്‍ത്ഥികളെ നിയോഗിച്ചത്. തിങ്കളാഴ്ച മുതല്‍ അഞ്ച് ദിവസത്തേക്ക് ജില്ലയിലെ നഴ്സിംഗ് കോളേജുകളില്‍ അദ്ധ്യയനം നിറുത്തണമെന്നും, ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ഒഴികെയുള്ള എല്ലാവരെയും സമരം നടക്കുന്ന ആശുപത്രികളില്‍ ജോലിക്കായി വിന്യസിക്കണമെന്നുമായിരുന്നു നിര്‍ദ്ദേശം.
എന്നാല്‍, ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഇതിനെ ശക്തമായി എതിര്‍ക്കുകയായിരുന്നു. സിറിഞ്ച് പിടിക്കാന്‍ പോലും അറിയാത്തവരെ ഉപയോഗിച്ച്‌ രോഗികളുടെ ജീവന്‍ പന്താടരുതെന്നായിരുന്നു സംഘടനയുടെ നിലപാട്.
RELATED ARTICLES

Most Popular

Recent Comments