ജോണ്‍സണ്‍ ചെറിയാന്‍.
ഡല്‍ഹി: പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യാന്‍ ഇനി ബൊക്കെ പാടില്ല. പ്രധാനമന്ത്രിയുടെ ഇന്ത്യയ്ക്കുള്ളിലെ സന്ദര്‍ശന വേളയില്‍ സ്വാഗതമോതി നല്‍കുന്ന പൂക്കള്‍ കൊണ്ടുള്ള ബൊക്കെയ്ക്കു വിലക്ക് ഏര്‍പ്പെടുത്തി. ജൂലൈ 12ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച നിര്‍ദേശം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അയച്ചു. ബൊക്കെ നല്‍കണമെന്നുണ്ടെങ്കില്‍ ഒരു പൂവും അതോടൊപ്പം ഖാദിയുടെ തുവാലയോ പുസ്തകമോ നല്‍കി സ്വാഗതം ചെയ്യാം. കര്‍ശനമായി ഇക്കാര്യം പാലിക്കണമെന്നും ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങളോടു നിര്‍ദേശിച്ചു.
ബൊക്കെയ്ക്കു പകരം പുസ്തകം നല്‍കണമെന്ന് ജൂണ്‍ 17ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. അത്തരമൊരു നീക്കം വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്നേദിവസം കൊച്ചിയില്‍ പി.എന്‍. പണിക്കര്‍ ദേശീയ വായനാ ദിനാഘോഷത്തിനെത്തിയ പ്രധാനമന്ത്രി, സാക്ഷരതയുടെ കാര്യത്തില്‍ കേരളം രാജ്യത്തിനു മാതൃകയാണെന്നു വ്യക്തമാക്കിയിരുന്നു. ജൂണ്‍ 25ന് പ്രക്ഷേപണം ചെയ്ത മന്‍ കി ബാത് പരിപാടിയിലും ബൊക്കെ കൈമാറുന്ന പതിവു നിര്‍ത്തി ഖാദി ഉല്‍പ്പന്നങ്ങള്‍ നല്‍കിത്തുടങ്ങണമെന്നു മോദി ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാറ്റം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ തീരുമാനിച്ചത്.