ജോണ്‍സണ്‍ ചെറിയാന്‍.
തൃശൂര്‍: സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാര്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല പണിമുടക്ക് മാറ്റിവച്ചു. മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് ക്ഷണിച്ച സാഹചര്യത്തിലാണ് തീരുമാനം. ഇന്ന് തൃശൂരില്‍ ചേര്‍ന്ന യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ സംസ്ഥാന സമിതി യോഗത്തിലാണ് ഈ മാസം 19 വരെ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കേണ്ടതില്ലെന്ന് തീരുമാനമെടുത്തത്.