ജോണ്‍സണ്‍ ചെറിയാന്‍.
ചെന്നൈ: നാളുകളായി പറഞ്ഞ് കേള്‍ക്കുന്നതാണ് തെന്നിന്ത്യന്‍ സൂപ്പര്‍താരം തൃഷയുടെ മലയാലത്തിലേക്കുള്ള അരങ്ങേറ്റം. തൃഷയുടെ ആരാധകരും ആ വരവിനായി കാത്തിരിക്കുക ആയിരുന്നു. ഇപ്പോള്‍ ആ കാത്തിരിപ്പിന് വിരാമമിട്ട് താര സുന്ദരി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നു.
മലയാളത്തിന്റെ യുവ സൂപ്പര്‍താരം നിവിന്‍ പോളിയുടെ നായികയായാണ് തൃഷ അഭിനയിക്കുന്നത്. നിവിന്‍ പോളി നായകനാകുന്ന ചിത്രം ‘ഹെ ജൂഡ്’ ലാണ് തൃഷയും നിവിനും ഒരുമിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഗോവയില്‍ ആരംഭിച്ചു.
മികച്ച കഥാപാത്രം ലഭിച്ചതുകൊണ്ടാണ് മലയാളത്തിലേക്കുള്ള അരങ്ങേറ്റം യാഥാര്‍ഥ്യമാകുന്നതെന്ന് തൃഷ പറഞ്ഞു. ഗോവയ്ക്ക് പുറമെ മംഗളൂരുവും കൊച്ചിയും പ്രധാന ലൊക്കേഷനാണ്. മുകേഷ്, പ്രതാപ് പോത്തന്‍, ഉര്‍വശി തുടങ്ങിയവരും സിനിമയിലുണ്ട്.
ശ്യാമപ്രസാദ് ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഗിരിഷ് ഗംഗാധരന്‍. ‘അങ്കമാലി ഡയറീ’സില്‍ ഗിരിഷ് ഗംഗാധരന്റെ ഛായാഗ്രഹണമികവ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ വര്‍ഷം അവസാനത്തോടെ സിനിമ തിയറ്ററുകളിലെത്തും.