Wednesday, November 27, 2024
HomeAmericaനോര്‍ത്ത് കൊറിയയ്ക്കെതിരെ അമേരിക്ക സൈനീക നടപടി ആരായുന്നു: നിക്കി.

നോര്‍ത്ത് കൊറിയയ്ക്കെതിരെ അമേരിക്ക സൈനീക നടപടി ആരായുന്നു: നിക്കി.

നോര്‍ത്ത് കൊറിയയ്ക്കെതിരെ അമേരിക്ക സൈനീക നടപടി ആരായുന്നു: നിക്കി.

പി.പി ചെറിയാന്‍.
വാഷിംഗ്ടണ്‍: വേണ്ടി വന്നാല്‍ നോര്‍ത്ത് കൊറിയക്കെതിരെ അമേരിക്ക സൈനീക നടപടികള്‍ ആരായുമെന്ന് യു.എന്‍. അംബാസിഡര്‍ നിക്കി ഹെയ്ലി മുന്നറിയിപ്പു നല്‍കി. നോര്‍ത്ത് കൊറിയ ചൊവാഴ്ച ഇന്റര്‍കോണിനല്‍ ബല്ലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചതിനെ ശക്തമായ ഭാഷയിലാണ് നിക്കിഹെയ്ലി വിമര്‍ശിച്ചത്.
പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വിളിച്ചു ചേര്‍ത്ത യു.എന്‍. സെക്യൂരിറ്റി കൗണ്‍സിലിന്റെ അടിയന്തിര യോഗത്തിലാണഅ നിക്കി അമേരിക്കയുടെ നിലപാട് വ്യക്തമാക്കിയത്.
മിസൈല്‍ പരീക്ഷിച്ച ചൊവ്വാഴ്ചയെ കറുത്തദിനമെന്നാണ് നിക്കി വിശേഷിപ്പിച്ചത്. ലോക സമാധാനത്തിനും, സുരഷിതത്വത്തിനും നോര്‍ത്ത് കൊറിയ വലിയ ഭീഷിണി ഉയര്‍ത്തിയിരിക്കുന്നു.
നോര്‍ത്ത് കൊറിയയ്ക്കെതിരെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നു നിക്കി സഖ്യരാഷ്ട്രങ്ങളോട് അഭ്യര്‍ത്ഥിച്ചു.
നോര്‍ത്ത് കൊറിയയെ നിയന്ത്രിക്കുന്നതിന് റഷ്യയും ചൈനയും സമ്മര്‍ദ്ദം ചെലുത്തണമെന്നും നിക്കി ആവശ്യപ്പെട്ടു.
അമേരിക്ക യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും, നോര്‍ത്ത് കൊറിയ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ അതിനെ നേരിടുന്നതിന് അമേരിക്കാ സുസജ്ജമാണെന്ന് നിക്കി ഹെയ്ലി പറഞ്ഞു.
RELATED ARTICLES

Most Popular

Recent Comments