Sunday, June 29, 2025
HomeKeralaആല്‍മരം വീണ് കാറിനുള്ളിലിരുന്ന യുവാവ് മരിച്ചു.

ആല്‍മരം വീണ് കാറിനുള്ളിലിരുന്ന യുവാവ് മരിച്ചു.

ആല്‍മരം വീണ് കാറിനുള്ളിലിരുന്ന യുവാവ് മരിച്ചു.

ജോണ്‍സണ്‍ ചെറിയാന്‍.
പെരുമ്പാവൂര്‍: കാറിന് മുകളിലേയ്ക്ക് ആല്‍മരം മറിഞ്ഞു വീണ് പിന്‍സീറ്റിലിരുന്ന യുവാവ് മരിച്ചു. കുറുപ്പംപടി സ്വദേശി ബേസില്‍(24) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റു രണ്ടു സുഹൃത്തുക്കള്‍ ഇറങ്ങിയോടിയതിനെത്തുടര്‍ന്ന് രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി ഒന്‍പതു മണിയോടെ മുടക്കുഴ തുരുത്തി ജങ്ഷനിലായിരുന്നു അപകടം. നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള കൂറ്റന്‍ ആല്‍മരമാണ് കാറിലേയ്ക്ക് വീണത്. മരം മറിയുന്നത് കണ്ട് മുന്‍ സീറ്റിലിരുന്ന ഹരി, വിഷ്ണു എന്നിവര്‍ വാതില്‍ തുറന്ന് പുറത്തേയ്ക്ക് ഓടി. എന്നാല്‍ മരത്തിന്റെ ചില്ല വന്നു വീണതിനാല്‍ ബേസിലിന് വാതില്‍ തുറക്കാന്‍ സാധിച്ചില്ല.
RELATED ARTICLES

Most Popular

Recent Comments