Tuesday, March 31, 2026
HomeCinemaപ്രഭുദേവയുടെ ആക്ഷന്‍ ജാക്സനില്‍ പ്രധാന കഥാപാത്രമാവാന്‍ പ്രഭാസ്.

പ്രഭുദേവയുടെ ആക്ഷന്‍ ജാക്സനില്‍ പ്രധാന കഥാപാത്രമാവാന്‍ പ്രഭാസ്.

പ്രഭുദേവയുടെ ആക്ഷന്‍ ജാക്സനില്‍ പ്രധാന കഥാപാത്രമാവാന്‍ പ്രഭാസ്.

ജോണ്‍സണ്‍ ചെറിയാന്‍.
ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന പ്രഭാസിന്റെ അടുത്ത ചിത്രം പ്രഭുദേവയ്ക്കൊപ്പം. തന്റെ പുതിയ ഹിന്ദി ചിത്രമായ ആക്ഷന്‍ ജാക്സനില്‍ പ്രഭാസ് എത്തുമെന്ന് പ്രഭുദേവ തന്നെയാണ് വ്യക്തമാക്കിയത്.
പ്രഭാസ് ഇപ്പോള്‍ അഭിനയിച്ച്‌ കൊണ്ടിരിക്കുന്ന സഹോ എന്ന ചിത്രത്തിന് ശേഷമായിരിക്കും പ്രഭുദേവയുടെ ചിത്രത്തില്‍ അഭിനയിക്കുക.
ഉറ്റ സുഹൃത്തുക്കളായ പ്രഭുദേവയും പ്രഭാസും ആദ്യമായാണ് ഒന്നിക്കുന്നത്. പ്രഭാസിനെ വച്ചൊരു സിനിമ സംവിധാനം ചെയ്യാന്‍ താന്‍ വളരെ ഇഷ്ടപ്പെടുന്നുവെന്നും എന്നാല്‍ ബാഹുബലി ബ്രഹ്മാണ്ഡ ഹിറ്റായ സാഹചര്യത്തില്‍ അതത്ര എളുപ്പമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സഹോയുടെ സംവിധായകനായ സുജിത്തിനെയും പ്രഭുദേവ അഭിനന്ദിച്ചു. ചെറിയ പ്രായം മാത്രമുള്ള സുജിത്തിന്റെ ആദ്യ ചിത്രമായ റണ്‍ രാജ റണ്‍ മികച്ച ചിത്രമായിരുന്നെന്നും ഇവരെ പോലുള്ള മികച്ച സംവിധായകര്‍ ദക്ഷിണേന്ത്യന്‍ സിനിമയില്‍ വളര്‍ന്ന് വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
RELATED ARTICLES

Most Popular

Recent Comments