Tuesday, February 10, 2026
HomeCinemaനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യാ മാധവന്റെ സ്ഥപാനത്തില്‍ പോലീസ് റെയ്ഡ്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യാ മാധവന്റെ സ്ഥപാനത്തില്‍ പോലീസ് റെയ്ഡ്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യാ മാധവന്റെ സ്ഥപാനത്തില്‍ പോലീസ് റെയ്ഡ്.

ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി:  ചലച്ചിത്ര നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യാ മാധവന്റെ വസ്ത്ര വ്യാപാര കേന്ദ്രത്തില്‍ പോലീസ് റെയ്ഡ്. മാവേലിപുരത്തെ ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സ്ഥാപനമായ ‘ലക്ഷ്യ’യുടെ ഓഫിസിലാണ് പോലീസ് പരിശോധന നടത്തിയത്.
നടിയെ തട്ടികൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ ഗൂഢാലോചന അന്വേഷിക്കുന്ന സംഘത്തിലെ സിഐയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണു പരിശോധന നടത്തിയത്.
നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ പേരില്‍ നടന്‍ ദിലീപിനെ ബ്ലാക്മെയ്ല്‍ ചെയ്തു പണം ചോദിച്ചു ജയിലില്‍നിന്നു പ്രതി സുനില്‍ കുമാര്‍ എഴുതിയ കത്തില്‍ പരാമര്‍ശിക്കുന്ന സ്ഥാപനത്തിലാണ് പരിശോധന. ആക്രമിച്ചതിന് തൊട്ടുപിന്നാലെ സുനി കടയിലെത്തിയതായി മൊഴിയുണ്ട്. ഇതു സംബന്ധിച്ച്‌ സുനിയുടെ വിശദമായ മൊഴിയെടുത്തിരുന്നു. വെള്ളിയാഴ്ച രാവിലെ തുടങ്ങിയ റെയ്ഡ് ഉച്ച വരെ നീണ്ടു നിന്നു.
റെയ്ഡില്‍ പണമിടപാടു സംബന്ധിച്ച രേഖകളും കമ്ബ്യൂട്ടറിലെ വിവരങ്ങളും പരിശോധിച്ചിട്ടുണ്ട്. നേരത്തെ ദിലീപിനെ അന്വേഷണ സംഘം മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് നടന് സംഭവവുമായി ബന്ധമുണ്ടെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു.
RELATED ARTICLES

Most Popular

Recent Comments