Thursday, May 29, 2025
HomeKeralaതോക്കു ചൂണ്ടി ഭീഷണിപ്പെടുത്തല്‍; മുണ്ടക്കയം പഞ്ചായത്തില്‍ നാളെ ഹര്‍ത്താല്‍.

തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തല്‍; മുണ്ടക്കയം പഞ്ചായത്തില്‍ നാളെ ഹര്‍ത്താല്‍.

തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തല്‍; മുണ്ടക്കയം പഞ്ചായത്തില്‍ നാളെ ഹര്‍ത്താല്‍.

ജോണ്‍സണ്‍ ചെറിയാന്‍.
ഭൂമി കൈയേറ്റ ആരോപണം അന്വേഷിക്കാനെത്തിയ പി.സി.ജോര്‍ജ് എംഎല്‍എ തൊഴിലാളികള്‍ക്കു നേര്‍ക്കു തോക്കുചൂണ്ടിയതില്‍ പ്രതിഷേധിച്ച്‌ മുണ്ടക്കയം പഞ്ചായത്തില്‍ നാളെ ഹര്‍ത്താല്‍. തൊഴിലാളി യൂണിയനുകളാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം മുണ്ടക്കയം വെള്ളനാടി ഹാരിസണ്‍ പ്ലാന്റേഷന്‍ റബര്‍ എസ്റ്റേറ്റില്‍ ഭൂമി കൈയേറ്റ ആരോപണം അന്വേഷിക്കാനെത്തിയപ്പോഴാണ് എംഎല്‍എ പ്രതിഷേധക്കാര്‍ക്കു നേരെ തോക്കുചൂണ്ടല്‍ പ്രയോഗം നടത്തിയത്. തോക്കു ചൂണ്ടിയ സംഭവത്തില്‍ പിസി ജോര്‍ജിനെതിരെ വധ ശ്രമത്തിനും അസഭ്യം പറഞ്ഞതിനും പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
RELATED ARTICLES

Most Popular

Recent Comments