ബിനോയി സ്റ്റീഫൻ കിഴക്കനടി (പി. ആർ. ഒ.).
ഷിക്കാഗൊ: ഷിക്കാഗൊ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനായിൽ, ഷിക്കാഗോ സെ. തോമസ് രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മുഖ്യകാർമ്മികത്വത്തിലും, ഫൊറോനാ വികാരി വെരി റെവ. ഫാദർ എബ്രാഹം മുത്തോലത്ത്, രൂപതാ ചാൻസിലർ റെവ. ഫാ. ജോണികുട്ടി പുലിശ്ശേരി എന്നിവരുടെ സഹകാർമ്മികത്വത്തിലും അർപ്പിച്ച ദിവ്യബലിയോടൊപ്പം പിത്യദിനം ആഘോഷിക്കുകയും അവർക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്തു.
ജൂൺ 25 ഞായറാഴ്ച 9:45 ന് റെവ. ഫാദർ എബ്രാഹം മുത്തോലത്തിന്റെ കാർമ്മികത്വത്തിലുള്ള ബലിയർപ്പണത്തിനുശേഷം, പിതാക്കന്മാർക്കുവേണ്ടി വിമെൻസ് മിനിസ്ട്രിയുടെ നേത്യുത്വത്തിൽ ഫാദേഴ്സ് ഡെ ആഘോഷിച്ചു. കോർഡിനേറ്റേർ ഷീബ മുത്തോലം സ്വാഗതവും, പിതാക്കന്മാരെ അനുസ്മരിച്ച് സിസിമോൾ കാമച്ചേരിയും ജോസ്ന മുകളേലും ചേർന്ന് ആലപിച്ച ഗാനവും, പിതാക്കന്മാരുടെ സ്നേഹവും സമയവും മക്കൾക്കുവേണ്ടി ചെലവഴിക്കേണ്ട, ചെലവഴിക്കുന്ന പിതാക്കന്മാർക്കുള്ള മുത്തോലത്തച്ചന്റെ സന്ദേശവും, നേവ തോട്ടത്തിന്റെ റിഫ്ലക്ഷനും ഹ്യദയസ്പർശിയായിരുന്നു.
ഡെന്നി പുല്ലാപ്പള്ളീയായിരുന്നു എം സി, ഫാദർ എബ്രാഹം മുത്തോലത്ത് പാരീഷ് എക്സ്സിക്കൂട്ടീവിനോടും, വുമെൻസ് മിനിസ്ട്രി ഭാരവാഹികളോടും, എല്ലാ പിതാക്കന്മാരോടും ചേർന്ന് കേക്കു മുറിച്ച് മധുരം പങ്കുവച്ചു. തുടർന്ന് നീതാ ചെമ്മാച്ചേൽ, സോണിയ ഓട്ടപ്പള്ളിൽ, റ്റയർലി കടവിൽ എന്നിവരുടെ നേത്യുത്വത്തിൽ മാതാ-പിതാക്കന്മാർ, യുവതി-യുവാക്കൾ, കുട്ടികൾ എന്നീകുടുംബാംഗങ്ങളേയും ഉൾപ്പെടുത്തി ആഹ്ലാദകരമായ വിവിധതരം മത്സരങ്ങൾ നടത്തുകയും, മത്സരവിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. സമ്മാനങ്ങൾ സ്പോൺസർ ചെയ്തത് ഇൻഡിക്കുഴി സണ്ണിയും ബീനയും, അവരുടെ കുടുംബാംഗങ്ങളുമാണ്. വുമെൻസ് മിനിസ്ട്രിയുടേയും നേത്യുത്വത്തിൽ വീടുകളിൽ തയ്യാറാക്കിയ നാടൻ ഭക്ഷണം ആഘോഷത്തെ കൊഴുപ്പുള്ളതാക്കി. ഇത്ര മനോഹരമായി പിത്യദിനം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഷീബ മുത്തോലത്തിന്റെ നേത്യുത്വത്തിലുള്ള വുമെൻസ് മിനിസ്ട്രിയിലെ എല്ലാവർക്കും, ഇടവകയിലെ എല്ലാവരുടേയും പിതാവായ മുത്തോലത്തച്ചനും, എല്ലാപിതാക്കന്മാർക്കും മെൻസ് മിനിസ്ട്രി കോർഡിനേറ്റർ ജോയി കുടശ്ശേരിൽ നന്ദി പറഞ്ഞു.