ജോണ്‍സണ്‍ ചെറിയാന്‍.
കോട്ടയം:കൊച്ചി മെട്രോയിലെ ജനകീയ യാത്രക്കെതിരായ നിയമനടപടി സ്വാഗതം ചെയ്യുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. നിയമം ലംഘിക്കുന്ന എല്ലാവര്‍ക്കെതിരെയും നടപടി ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യു.ഡി.എഫ് നേതാക്കള്‍ നടത്തിയ ജനകീയ മെട്രോ യാത്രയ്ക്കെതിരേ പോലീസ് കേസ് എടുത്തിരുന്നു. കൊച്ചി മെട്രോ അസിസ്റ്റന്‍റ് ലൈന്‍ സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു കേസെടുത്തത്. സംഘാടകര്‍ക്കെതിരേ ജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കി, മെട്രോ സംവിധാനങ്ങള്‍ക്കു തകരാറുണ്ടാക്കി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി മെട്രോ ആക്‌ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.