ജോണ്‍സണ്‍ ചെറിയാന്‍.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ജര്‍മനിയിലെ നാസി പാര്‍ട്ടിയുടെ തലവനും ഏകാധിപതിയുമായ അഡോള്‍ഫ് ഹിറ്റ്ലറിനോട് ഉപമിച്ച് ഉത്തര കൊറിയ.ട്രംപിന്റെ പല നീക്കങ്ങളും ഭരണരീതിയുമെല്ലാം ഹിറ്റ്ലറിനു സമാനമാണെന്നാണ് ഉത്തര കൊറിയയുടെ ആരോപണം. ഉത്തര കൊറിയന്‍ വാര്‍ത്ത ഏജന്‍സിയായ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സിയുടെ മുഖപ്രസംഗത്തിലാണ് ട്രംപിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ഹിറ്റ്ലര്‍ ശത്രുക്കള്‍ മിത്രങ്ങള്‍ എന്ന രീതിയിലാണ് ആളുകളെ പരിഗണിച്ചിരുന്നത്. അതു പോലെയാണ് ട്രംപും. എല്ലാവരും അമേരിക്കയുടെ കീഴിലായി ട്രംപിന്റെ ആജ്ഞാനുവര്‍ത്തി അനുസരിച്ചു ജീവിക്കണമെന്നാണ്. അമേരിക്കന്‍ തിരഞ്ഞെടുപ്പ് കാലം മുതലെ കേള്‍ക്കുന്ന മുദ്രാവാക്യമാണ് ”അമേരിക്ക ആദ്യമെന്ന്” ഇതിന്റെ അര്‍ഥം എല്ലാവരും അമേരിക്കയുടെ താല്‍പര്യം സംരക്ഷിക്കുക എന്നാണ്. മുഖപ്രസംഗത്തില്‍ കൊറിയന്‍ സെട്രല്‍ ന്യൂസ് പറയുന്നുണ്ട്.
ഉത്തര കൊറിയ യുഎസിന്റെ എതിര്‍പ്പ് അവഗണിച്ച് ആണവ പരീക്ഷണം നടത്തിയിരുന്നു. തുടര്‍ന്നാണ് അമേരിക്കയും- ഉത്തര കൊറിയയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായത്. തങ്ങളുടെ ക്ഷമയുടെ പാത അവസാനിച്ചുവെന്നു അമേരിക്കന്‍ വ്യക്തമാക്കിയിരുന്നു. ഇനിയും പരീക്ഷണം തുടര്‍ന്നാല്‍ സൈനിക നടപടി സ്വീകരിക്കുമെന്നും അമേരിക്ക വ്യക്തമാക്കിട്ടുണ്ട്. അന്താരാഷ്ട്ര സംഘടനകളുടെ താക്കീത് അവഗണിച്ചാണ് ഉത്തര കൊറിയ ആണവ പരീക്ഷണങ്ങള്‍ നടത്തുന്നത്.